‘ബോർഡർ 2’വിന് ശേഷം അഹാൻ ഷെട്ടി വീണ്ടും ആക്ഷൻ രംഗത്തേക്ക്; ‘സങ്കി’ ചിത്രീകരണം ഉടൻ
Ahan Shetty’s next movie ‘Sanki’: അഹാൻ ഷെട്ടി വീണ്ടും ആക്ഷൻ രംഗങ്ങളിലേക്ക് തിരിച്ചെത്തുന്നു. 'റസ്തം', 'മിഷൻ റാണിഗഞ്ച്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'സങ്കി'യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഒക്ടോബർ 30-ന് ഭോപ്പാലിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
‘ബോർഡർ 2’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അഹാൻ ഷെട്ടി വീണ്ടും ആക്ഷൻ രംഗങ്ങളിലേക്ക് തിരിച്ചെത്തുന്നു. ‘റസ്തം’, ‘മിഷൻ റാണിഗഞ്ച്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘സങ്കി’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഒക്ടോബർ 30-ന് ഭോപ്പാലിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ജ്ഞാനേന്ദ്ര വാസുദേവ് തിരക്കഥയൊരുക്കുന്നത്. വൈകാരികമായ നിമിഷങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ, ഹൃദയസ്പർശിയായ ഒരു പ്രണയകഥയാണ് സങ്കി.
‘ബോർഡർ 2’ ചിത്രത്തിലെ മികച്ച പ്രകടനത്തിനും ആ ചിത്രം നേടിയ വൻ വിജയത്തിനും ശേഷം, വളരെ ശ്രദ്ധാപൂർവ്വമാണ് അഹാൻ തന്റെ അടുത്ത പ്രോജക്റ്റുകൾ തിരഞ്ഞെടുത്തത്. ആ കാത്തിരിപ്പിന്റെ ഫലം ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുകയാണ്. ‘സങ്കി’ക്ക് ശേഷം വിക്രം ഭട്ടിന്റെ ‘1920 കോൾഡ് വിന്റർ’ എന്ന ചിത്രത്തിലും 2027-ൽ ചിത്രീകരണം ആരംഭിക്കുന്ന മറ്റ് ചില പ്രോജക്ടുകളിലും അഹാൻ അഭിനയിക്കും.
ചലച്ചിത്രസംഘം ഭോപ്പാലില്‍
ഒക്ടോബർ 30-ന് ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങൾക്കായി, സംവിധായകൻ ടിനു ദേശായിയും സംഘവും ഇതിനകം ഭോപ്പാലിലെത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രമേയവും കഥയും ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ ഘടകങ്ങളും നിശ്ചിത സമയങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.
‘വി ദി പീപ്പിൾ’, ‘റോറിംഗ് റിവർ പ്രൊഡക്ഷൻസ്’, ‘പാൽസ് & പിയേഴ്സ് എന്റർടൈൻമെന്റ്’ എന്നിവ ചേർന്നാണ് “സങ്കി” നിർമ്മിക്കുന്നത്. ഈ ചിത്രം 2027-ന്റെ ആദ്യ പകുതിയിൽ പ്രദർശനത്തിനെത്തും.
Also Read: ബി.കെ.യുവിലെ ബ്രിൻ്റോ തഗ്ഗ്സ്; മിക്കതും സ്വന്തം ഡയലോഗുകൾ എന്ന് ഷമീർ ഖാൻ
അഹാൻ ഷെട്ടി
നടന്‍ സുനില്‍ ഷെട്ടിയുടെ മകനാണ് അഹാന്‍. 2021-ൽ താര സുതാര്യയ്ക്കൊപ്പം അഭിനയിച്ച ‘തഡപ്’ എന്ന റൊമാന്റിക് ആക്ഷൻ ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാഞ്ച് എന്നിവർക്കൊപ്പം അഭിനയിച്ച ‘ബോർഡർ 2’ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിൽ ലെഫ്റ്റനന്റ് കമാൻഡർ മഹേന്ദ്ര സിംഗ് റാവത്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
1995 ഡിസംബർ 28-ന് മുംബൈയില്‍ സുനിൽ ഷെട്ടിയുടെയും മനാ ഷെട്ടിയുടെയും മകനായി ജനിച്ചു. നടി അഥിയ ഷെട്ടിയാണ് സഹോദരി. ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ ഭാര്യയാണ് അഥിയ.
English Summary
Ahan Shetty’s upcoming action drama film is titled ‘Sanki’. Directed by Tinu Suresh Desai, the movie begins shooting in Bhopal on October 30. It is an emotional love story packed with high-octane action scenes. The film is set to release in theaters in early 2027.