Kerala Lottery Result Today : ആരാകും കോടീശ്വരൻ? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Today Fifty-Fifty FF 108 Result : ഒരു കോടിയിൽ തുടങ്ങി 100 രൂപ വരെയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനഘടന. 50 ലോട്ടറി ടിക്കറ്റിൻ്റെ വില
ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ്എഫ്-108 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് ഓഗസ്റ്റ് 28-ാം തീയതി പ്രഖ്യാപിക്കും. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. പത്ത് ലക്ഷം രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനം. പ്രതിവാര ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ളത് ഫിഫ്റ്റി-ഫിഫ്റ്റിക്കാണ്. ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചകളിലായി നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.
ഒരു കോടിയിൽ തുടങ്ങി 100 രൂപ വരെയാണ് ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ സമ്മാനഘടന. കൂടാതെ ഒന്നാം സമ്മാനത്തിന് സമാനമായ നമ്പറുള്ള മറ്റ് സീരീസുകൾക്ക് സമാശ്വസ സമ്മാനവും ഭാഗ്യക്കുറി വകുപ്പ് നൽകുന്നതാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഏജൻസിയിൽ നിന്നും സമ്മാനതുക ടിക്കറ്റ് സമർപ്പിച്ച് നേടാനാകും. 5000 രൂപയിലും മുകളിൽ സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ , വിൻ-വിൻ അക്ഷയ, കാരുണ്യ പ്ലസ്, സ്ത്രീശക്തി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനഘടന
- ഒന്നാം സമ്മാനം: ഒരു കോടി രൂപ
- സമാശ്വാസ സമ്മാനം: 8,000 രൂപ
- രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
- മൂന്നാം സമ്മാനം: 5,000 രൂപ
- നാലാം സമ്മാനം: 2,000 രൂപ
- അഞ്ചാം സമ്മാനം: 1,000 രൂപ
- ആറാം സമ്മാനം: 500 രൂപ
- ഏഴാം സമ്മാനം: 100 രൂപ