AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: കാരുണ്യ പ്ലസ് KN 541 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

Kerala Lottery Result Karunya Plus Lottery : കാരുണ്യ പ്ലസ് KN-541 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.

Kerala Lottery Result: കാരുണ്യ പ്ലസ്  KN 541 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
Kerala Lottery Result Today (Image Courtesy - Social Media)
Nandha Das
Nandha Das | Updated On: 03 Oct 2024 | 12:21 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ 541 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകീട്ട് 3 മണിക്ക് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപയും ലഭിക്കും. നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ വൈകുന്നേരം 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിച്ചാൽ ഫലം അറിയാം.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനത്തുക 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. സമ്മാനം 5000 രൂപയിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. സമ്മാനം 5000 രൂപയിൽ കൂടുതലാണ് ലഭിച്ചതെങ്കിൽ ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

സമ്മാനത്തുക ലഭിച്ചത് ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

ALSO READ: എടിഎമ്മിൽ നിന്ന് പൈസ പിൻവലിച്ചാൽ ചാർജ്ജുണ്ട്, അറിഞ്ഞരിക്കാം

കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, അക്ഷയ, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

കാരുണ്യ പ്ലസ് കെ എൻ – 541 ഭാഗ്യക്കുറി സമ്മാന ഘടന

  1. ഒന്നാം സമ്മാനം: 80 ലക്ഷം രൂപ.
  2. സമാശ്വാസ സമ്മാനം: 8,000 രൂപ.
  3. രണ്ടാം സമ്മാനം: 10 ലക്ഷം രൂപ.
  4. മൂന്നാം സമ്മാനം: 1 ലക്ഷം രൂപ.
  5. നാലാം സമ്മാനം: 5,000 രൂപ.
  6. അഞ്ചാം സമ്മാനം: 1,000 രൂപ.
  7. ആറാം സമ്മാനം: 500 രൂപ.
  8. ഏഴാം സമ്മാനം: 100 രൂപ.

Follow Us