AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: 70 ലക്ഷം ആര് സ്വന്തമാക്കും? അക്ഷയ AK 676 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Akshaya AK 676 Result: അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

Kerala Lottery Results: 70 ലക്ഷം ആര് സ്വന്തമാക്കും? അക്ഷയ AK 676 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി. (Image Courtesy : Social Media)
Nandha Das
Nandha Das | Published: 10 Nov 2024 | 09:59 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-674 (Akshaya AK 674 Lottery) ലോട്ടറി നറുക്കെടുപ്പ് ഇന്ന് വെെകിട്ട് മൂന്ന് മണിക്ക്. തിരുവനന്തപുരം ബേക്കറി ജം‌​ഗ്ഷന് സമീപത്തുള്ള ഗോർക്കി വെച്ചാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ ഞായറാഴ്ചകളും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് അക്ഷയ. 70 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം. 40 രൂപയാണ് വില.

അക്ഷയ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ‌ഒരു ലക്ഷം രൂപയും വീതമാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറുള്ള 11 പേർക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ ലഭിക്കും. നറുക്കെടുപ്പ് ഫലത്തിന്റെ തത്സമയ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.keralalottery.info ലൂടെയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകളിലൂടെയും അറിയാം.

ലഭിക്കുന്ന സമ്മാന തുക 5000 രൂപയിൽ താഴെയാണ് എങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. എന്നാൽ, 5000 രൂപയിൽ കൂടുതലാണ് സമ്മാന തുകയെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാനഘടന

  • ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
  • സമാശ്വാസ സമ്മാനം: 8,000 രൂപ
  • രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  • നാലാം സമ്മാനം: 5,000 രൂപ
  • അഞ്ചാം സമ്മാനം: 2,000 രൂപ
  • ആറാം സമ്മാനം: 1000 രൂപ
  • ഏഴാം സമ്മാനം: 500 രൂപ
  • എട്ടാം സ‌മ്മാനം: 100 രൂപ

 

അക്ഷയ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

Follow Us