AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result : ഇന്നത്തെ 80 ലക്ഷം ആർക്ക്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം വൈകുന്നേരം

Kerala Lottery Result Today November 14th : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-547 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്.

Kerala Lottery Result : ഇന്നത്തെ 80 ലക്ഷം ആർക്ക്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം വൈകുന്നേരം
കേരള ലോട്ടറി (Image Credits: Gettyimages)
Abdul Basith
Abdul Basith | Published: 14 Nov 2024 | 09:02 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന് പുറത്തുവിടും. കാരുണ്യ പ്ലസ് KN-547 ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവരിക. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം നേടിയ ലോട്ടറിയുടെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. 5000, 1000, 500, 100 എന്നിങ്ങനെയാണ് നാല് മുതൽ ഏഴ് വരെയുള്ള സമ്മാനങ്ങൾ.

Also Read : Small Finance Bank FD : ഈ ബാങ്കിൽ ഒരു വർഷത്തേക്ക് എഫ്ഡി ഇടു; ബമ്പർ റിട്ടേൺ ഉറപ്പാണ്

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണ് ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും ലോട്ടറി മാറ്റി തുക നേടാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും ഇതോടൊപ്പം സമർപ്പിക്കണം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കേണ്ടിവരും.

കാരുണ്യ പ്ലസ് ഭാഗ്യക്കുറി കൂടാതെ സ്ത്രീശക്തി, കാരുണ്യ, അക്ഷയ, വിൻ വിൻ, ഫിഫ്റ്റി ഫിഫ്റ്റി, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഈ ലോട്ടറികൾക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

Follow Us