AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result : അടിച്ചാൽ 70 ലക്ഷം പോക്കറ്റിൽ; നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Nirmal NR 401 Result : കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ ലോട്ടറി NR- 401ൻ്റെ ഫലം ഇന്ന് പുറത്തുവരും. 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന നിർമൽ ലോട്ടറി എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുക. 40 രൂപയാണ് ടിക്കറ്റിൻ്റെ വില.

Kerala Lottery Result : അടിച്ചാൽ 70 ലക്ഷം പോക്കറ്റിൽ; നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Result. (Image Credits: Gettyimages)
Abdul Basith
Abdul Basith | Published: 11 Oct 2024 | 10:43 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. നിർമൽ ലോട്ടറി NR- 401ൻ്റെ ഫലമാണ് ഇന്ന് പുറത്തുവരിക. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ച് വൈകീട്ട് 3 മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കുന്ന നിർമൽ ലോട്ടറി എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുക. 40 രൂപയാണ് ലോട്ടറിയുടെ വില. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിച്ചാൽ തത്സമയ ഫലമറിയാം.

70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. നാലും അഞ്ചും ആറും ഏഴും സമ്മാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ ലഭിക്കും.

Also Read : Kerala Lottery Result: 80 ലക്ഷം അടിച്ച ഭാ​ഗ്യവാനെ അറിയണ്ടേ? കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും മാറ്റിവാങ്ങാം. അടിച്ച സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കി തുക കൈപ്പറ്റാം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കണം. ലഭിച്ച സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

നിർമൽ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, അക്ഷയ എന്നിങ്ങനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

 

Follow Us