Price Hike: ഓണമെത്താറായി, അരിക്കും പലവ്യഞ്ജനങ്ങൾക്കും തീവില

Price Hike in Kerala: മഴയുടെ കുറവ് മൂലം മറ്റ് സംസ്ഥാനങ്ങളിൽ അരി ഉൽപ്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവും പാചകവാതക ക്ഷാമവുമാണ് പൊതുവിപണിയെ ബാധിച്ചത്. കൂടാതെ, ഓണം പിറക്കാൻ രണ്ട് ആഴ്ചയാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഓണസമയത്തെ ഡിമാൻഡും സാധനങ്ങളുടെ വില കൂട്ടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

Price Hike: ഓണമെത്താറായി, അരിക്കും പലവ്യഞ്ജനങ്ങൾക്കും തീവില

പ്രതീകാത്മക ചിത്രം

Updated On: 

07 Aug 2026 | 02:37 PM

സംസ്ഥാനത്ത് അവശ്യസ്ഥാനങ്ങളുടെ വില കുതിക്കുന്നു. അരിക്കും പലവ്യഞ്ജനങ്ങൾക്കും പൊതുവിപണിയിൽ വില കയറുകയാണ്. മഴയുടെ കുറവ് മൂലം മറ്റ് സംസ്ഥാനങ്ങളിൽ അരി ഉൽപ്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവും പാചകവാതക ക്ഷാമവുമാണ് പൊതുവിപണിയെ ബാധിച്ചത്. കൂടാതെ, ഓണം പിറക്കാൻ രണ്ട് ആഴ്ചയാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഓണസമയത്തെ ഡിമാൻഡും സാധനങ്ങളുടെ വില കൂട്ടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

പൊള്ളിച്ച് അരിവില

പൊതുവിപണിയിൽ അരി വില ഉയരുകയാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മട്ട വടി അരിക്ക് കിലോയ്ക്ക് 50 രൂപയിൽ നിന്ന് 65 രൂപയായി ഒറ്റയടിക്ക് വർദ്ധിച്ചു. സുലേഖ അരിക്ക് 45-ൽ നിന്ന് 55 രൂപയായും, ജയ അരിക്ക് 45-ൽ നിന്ന് 54 രൂപയായും വില ഉയർന്നു.

അരി വില കൂടിയതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിനും വില വർദ്ധിച്ചേക്കും. ഊണിന് 90 രൂപ മുതൽ 100 രൂപ വരെ നൽകേണ്ടി വരുമെന്നാണ് സൂചന. മഴക്കാലം അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ തിരിച്ചടിയായതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

ALSO READ: ഓണക്കാലം പോക്കറ്റ് കീറും; ആഘോഷം തുടങ്ങുംമുമ്പേ വിലയില്‍ കുതിച്ച് നേന്ത്രക്കായ

പലവ്യഞ്ജനങ്ങളും രക്ഷയില്ല

അരി പോലെ പലവ്യഞ്ജനങ്ങളുടെ വിലയും കുതിക്കുന്നുണ്ട്. പഞ്ചസാര കിലോയ്ക്ക് 45-ൽ നിന്ന് 55 രൂപയായി ഉയർന്നു. ഉഴുന്ന് വില 130-ൽ നിന്ന് 150-ലേക്ക് എത്തി. സാധരണ മുളകിന് കിലോയ്ക്ക് 100 രൂപയും കാശ്മീരി മുളകിന് 150 രൂപയുമാണ് വർദ്ധിച്ചത്. പയറിന് കിലോയ്ക്ക് 20 രൂപ കൂടി. അയൽ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ മഴ കുറഞ്ഞത് വിളവെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വിളവ് ഉണ്ടാകില്ലെന്ന ആശങ്കയിൽ കർഷകർ സ്റ്റോക്ക് കൈമാറാതെ പിടിച്ചുവെക്കുന്നതും വിതരണത്തിൽ ക്ഷാമമുണ്ടാക്കുന്നുണ്ട്.

ഓണത്തിന് വെളിച്ചെണ്ണ വില പൊള്ളിക്കും?

വെളിച്ചെണ്ണ വില കത്തിക്കയറുകയാണ്. ലിറ്ററിന് മുന്നൂറ് രൂപ കടന്നാണ് നിലവിലെ വ്യാപാരം. കൊപ്രയുടെ ലഭ്യതയിലെ കുറവാണ് വെളിച്ചെണ്ണ വില കൂടാൻ കാരണമായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊപ്ര വന്നാൽ വെളിച്ചെണ്ണ വിലയിൽ ആശ്വാസം ഉണ്ടാകും. എന്നിരുന്നാലും ഓണക്കാലത്ത് വെളിച്ചെണ്ണ ഡിമാൻഡ് വളരെയധികം ഉയരാറുണ്ട്. ഇതും വിലയെ ബാധിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റിൽ റെക്കോർഡുകൾ തകർത്താണ് വില കുതിച്ചത്. ഇത്തവണയും ആ കുതിപ്പ് ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് മലയാളികൾ.

കൊപ്രയുടെ ലഭ്യതയിൽ കുറവുണ്ടാകുമ്പോൾ വെളിച്ചെണ്ണ വില ഉയരും. നാഫെഡിന്റെ കൊപ്ര സംഭരണം പാളിയതും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പല വിദേശ രാജ്യങ്ങളും ബയോഡീസലിലേക്ക് മാറിയതുമാണ് വെളിച്ചെണ്ണയുടെ വിലയെ സ്വാധീനിക്കുന്നത്. കൊപ്രയുടെ ലഭ്യത കൂടിയില്ലെങ്കിൽ ഓണക്കാലത്തെ ഡിമാൻഡ് ഉയരുന്നതോടെ വെളിച്ചെണ്ണ വില ഇനിയും ഉയരും. പച്ചത്തേങ്ങ വിലയും കൂടുന്നുണ്ട്.

Follow Us
മഴക്കാലത്തെ മുടിക്കൊഴിച്ചിൽ അകറ്റാൻ ചെയ്യേണ്ടത്
കോഴിമുട്ടയേക്കാൾ പോഷകമുള്ളതോ കാടമുട്ട? ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
ചായ കുടിച്ചാൽ മുടി പോകുമോ?
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു