AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ration Distribution: മഞ്ഞ കാർഡിന് 60 കിലോ അരി, രണ്ട് മാസത്തെ റേഷൻ ഒരുമിച്ച്; എന്ന് മുതൽ വാങ്ങിക്കാം?

Kerala Ration Distribution: ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. മഞ്ഞ കാർഡിന് ആകെ 60 കിലോ അരിയും വെള്ളക്കാർഡിന് രണ്ടുമാസത്തെ വിഹിതമായി 10 കിലോ അരിയും ഒരുമിച്ചു വാങ്ങാം. ഏപ്രിൽ മാസം നാല് മുതൽ വിതരണം തുടങ്ങുന്നതാണ്.

Ration Distribution: മഞ്ഞ കാർഡിന് 60 കിലോ അരി, രണ്ട് മാസത്തെ റേഷൻ ഒരുമിച്ച്; എന്ന് മുതൽ വാങ്ങിക്കാം?
Ration ShopImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 01 Apr 2026 | 03:53 PM

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. ഏപ്രിൽ മാസം നാല് മുതൽ വിതരണം തുടങ്ങുന്നതാണ്. പെസഹാ വ്യാഴം, ദു:ഖ വെള്ളി എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഏപ്രിൽ മാസത്തെ വിഹിതം ഏപ്രിൽ 4 മുതൽ ഏപ്രിൽ 30 വരെയും, മേയ് മാസത്തെ വിഹിതം മുൻകൂറായി ഏപ്രിൽ 4 മുതൽ മേയ് 30 വരെയും വാങ്ങാവുന്നതാണ്.

ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. മഞ്ഞ കാർഡിന് ആകെ 60 കിലോ അരിയും വെള്ളക്കാർഡിന് രണ്ടുമാസത്തെ വിഹിതമായി 10 കിലോ അരിയും ഒരുമിച്ചു വാങ്ങാം.

ALSO READ: ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

ഏപ്രിൽ – മേയ് മാസത്തെ റേഷൻ വിഹിതം

അന്ത്യോ​ദയ അന്ന യോജന (AAY): ഏപ്രിൽ മാസ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ അരിയും നാല് കിലോ ​ഗോതമ്പും സൗജന്യമായും, ആറ് പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിലും ലഭിക്കും.

മുൻ​ഗണനാ വിഭാ​ഗം (PHH): രണ്ട് മാസത്തെ വിഹിതം ചേർത്ത് ഓരോ അം​ഗത്തിനും 8 കിലോ അരിയും 4 കിലോ ​ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അം​ഗങ്ങളുള്ള കാർഡിന് ​ഗോതമ്പിന് പകരം പരമാവധി എട്ട് പായ്ക്കറ്റ് ആട്ടയും, അതിൽ കൂടുതൽ അം​ഗങ്ങളുള്ള കാർഡിന് ഓരോ അം​ഗത്തിനും അധികമായി 2 കിലോ ​ഗോതമ്പും കൂടി ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി (NPS): ഓരോ അം​ഗത്തിനും നാല് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, ഏപ്രിൽ മേയ് മാസത്തെ അധിക വിഹിതമായി ആകെ 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ 6 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം (NPS): 10 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ ആറ് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനം: 4 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 2 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

Follow Us