Ration Update: റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് മരവിപ്പിക്കും; നിർണായക നീക്കം
Ration Updates: ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദാകുമെന്നാണ് വിവരം. നിലവില്‍ ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, റേഷന്‍ വിഹിതം തടസപ്പെടാതിരിക്കാന്‍ മലയാളികളും ഇ-കെവൈസി അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആനുകൂല്യങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യാജ കാർഡുകൾ കണ്ടെത്തി ഒഴിവാക്കാനുമാണ് ഈ കർശന നടപടി.

പ്രതീകാത്മക ചിത്രം
റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പുകൾ. റേഷൻ കടകൾ വഴി തുടർച്ചയായി ആറുമാസം ധാന്യങ്ങളോ മറ്റ് റേഷൻ സാമഗ്രികളോ കൈപ്പറ്റാത്ത കാർഡുകൾ താൽക്കാലികമായി നിർജീവമാക്കാൻ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിർദ്ദേശം നൽകി. അർഹരായ ആളുകളിലേക്ക് റേഷൻ ആനുകൂല്യങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യാജ കാർഡുകൾ കണ്ടെത്തി ഒഴിവാക്കാനുമാണ് ഈ കർശന നടപടി.
ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദാകുമെന്നാണ് വിവരം. നിലവില്‍ ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, റേഷന്‍ വിഹിതം തടസപ്പെടാതിരിക്കാന്‍ മലയാളികളും ഇ-കെവൈസി (e-KYC) അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
നടപടി ഒക്ടോബര്‍ 1 മുതല്‍
കഴിഞ്ഞ ആറ് മാസമായി റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ഒക്ടോബര്‍ 1 മുതല്‍ താല്‍ക്കാലികമായി മരവിപ്പിക്കുമെന്നാണ് ജാര്‍ഖണ്ഡ് വ്യക്തമാക്കിയിരിക്കുന്നത്.ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി മാത്രം റേഷന്‍ കാര്‍ഡ് എടുക്കുകയും, എന്നാല്‍ റേഷന്‍ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകാണ് ലക്ഷ്യം.
ALSO READ: ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ നേടാം; ആർക്കൊക്കെ ലഭിക്കും?
കേരളത്തിലും ഉടൻ, എങ്ങനെ ഒഴിവാക്കാം?
കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേര്‍ റേഷന്‍ വാങ്ങാറില്ല. അതിനാൽ, അധികം വൈകാതെ കേരളത്തിലും ഇത്തരമൊരു നടപടി ഉണ്ടായേക്കാമെന്നാണ് സൂചന. കാര്‍ഡ് റദ്ദാക്കപ്പെടുന്നത് ഒഴിവാക്കാന്‍ 6 മാസമായി റേഷന്‍ കടകളിലെ സേവനം ഉപയോഗിക്കാത്തവര്‍ സെപ്റ്റംബറിലെ വിഹിതം കൈപ്പറ്റാന്‍ ശ്രദ്ധിക്കുക. കൂടാതെ കാര്‍ഡുടമകള്‍ തങ്ങളുടെ ഇ- കെവൈസി അപ്‌ഡേറ്റ് ചെയ്യാനും മറക്കരുത്.
കേരളത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളിലെ (മഞ്ഞ, പിങ്ക്) ഭൂരിഭാഗം പേരുടെയും മസ്റ്ററിങ് ഇതോടകം പൂര്‍ത്തിയായിട്ടുണ്ട്. കാര്‍ഡില്‍ എന്തെങ്കിലും ഇ- കെവൈസി അപ്‌ഡേഷന്‍ തീര്‍പ്പാക്കാനുണ്ടെങ്കില്‍ അത് റേഷന്‍ കടകള്‍ വഴി നേരിട്ട് ചെയ്യേണ്ടതാണ്.
സെപ്റ്റംബർ റേഷൻ
അന്ത്യോദയ അന്നയോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
English Summary:
Centre has directed states to temporarily deactivate ration cards of beneficiaries who have not purchased food grains from ration shops for six consecutive months, as part of an effort to identify inactive cards and prevent misuse of government benefits.