Lifetime Pension: പ്രൈവറ്റ് ജോലിക്കാര്‍ക്ക് ലൈഫ് ടൈം പെന്‍ഷന്‍ എപ്പോള്‍ ലഭിക്കും?

How To Get EPS Lifetime Pension: തൊഴിലുടമയുടെ പിഎഫ് സംഭാവനയുടെ 8.33 ശതമാനം ഇപിഎസിലാണ് നിക്ഷേപിക്കപ്പെടുന്നത്. ഓരോരുത്തരുടെയും ശമ്പള പരിധിക്ക് അനുസരിച്ച് ഈ തുകയില്‍ മാറ്റം വരും. ശമ്പളം ഉയര്‍ന്നതാണെങ്കിലും ഇപിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് പെന്‍ഷന്‍ ലഭിക്കുക.

Lifetime Pension: പ്രൈവറ്റ് ജോലിക്കാര്‍ക്ക് ലൈഫ് ടൈം പെന്‍ഷന്‍ എപ്പോള്‍ ലഭിക്കും?

പ്രതീകാത്മക ചിത്രം

Published: 

25 Feb 2026 | 03:18 PM

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ധാരാളം ആളുകള്‍ ഇന്ത്യയിലുണ്ട്. അവരും സര്‍ക്കാരിന്റെ ഇപിഎഫ്ഒ പദ്ധതിയുടെ ഭാഗമാണ്. ജോലി ചെയ്യുന്ന വര്‍ഷങ്ങളിലെല്ലാം തന്നെ അവരുടെ ശമ്പളത്തില്‍ നിശ്ചിത തുക എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കും പെന്‍ഷന്‍ ഫണ്ടിലേക്കും പോകുന്നുണ്ട്. എല്ലാവരുടെയും ഇപിഎഫ്ഒ പാസ്ബുക്കില്‍ എത്ര രൂപ സമ്പാദ്യമുണ്ടെന്ന് അറിയാന്‍ സാധിക്കുമെങ്കിലും പെന്‍ഷനായി എത്ര കിട്ടും, എന്ന് കിട്ടും എന്നത് അറിയാനാകില്ല.

ഇപിഎഫ്ഒ പെന്‍ഷന്‍ എന്ന് ലഭിക്കും?

ഇപിഎസ് പെന്‍ഷന്‍ ലഭിച്ച് തുടങ്ങുന്നതിന് രണ്ട് കടമ്പകളാണുള്ളത്. ഒന്ന് ജിവനക്കാരന്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം, രണ്ടാമത്തേത് അയാള്‍ 58 വയസിന് മുകളില്‍ പ്രായവും ഉണ്ടായിരിക്കണം. 10 വര്‍ഷത്തിന് താഴെ പിഎഫ് നിക്ഷേപമുള്ളവര്‍ക്ക് ലൈഫ് ടൈം പെന്‍ഷന് അര്‍ഹതയില്ല.

ഇപിഎസ് നിക്ഷേപം

തൊഴിലുടമയുടെ പിഎഫ് സംഭാവനയുടെ 8.33 ശതമാനം ഇപിഎസിലാണ് നിക്ഷേപിക്കപ്പെടുന്നത്. ഓരോരുത്തരുടെയും ശമ്പള പരിധിക്ക് അനുസരിച്ച് ഈ തുകയില്‍ മാറ്റം വരും. ശമ്പളം ഉയര്‍ന്നതാണെങ്കിലും ഇപിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് പെന്‍ഷന്‍ ലഭിക്കുക.

Also Read: 50,000 ശമ്പളമുള്ളവര്‍ക്ക് എത്ര രൂപ പിഎഫ് സമ്പാദ്യമുണ്ടാകും?

50 വയസില്‍ പെന്‍ഷന്‍ വാങ്ങാമോ?

ഏത് പ്രായത്തിലും നിങ്ങള്‍ക്ക് ഇപിഎസ് പെന്‍ഷന്‍ സ്വീകരിച്ച് തുടങ്ങാം. എന്നാല്‍ 58 വയസിന് മുമ്പ് പെന്‍ഷന്‍ എടുക്കുന്നത് തുകയില്‍ കുറവ് വരുത്തും. എന്നാല്‍ 58 വയസിന് ശേഷം 60 വയസുവരെ കാത്തിരിക്കുകയാണ് നിങ്ങള്‍ക്ക് അല്‍പം ഉയര്‍ന്ന സംഖ്യ തന്നെ പെന്‍ഷനായി ലഭിക്കാനിടയുണ്ട്.

ജോലി ഉപേക്ഷിച്ചാലോ?

10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജീവനക്കാരന്‍ വിരമിക്കുകയാണെങ്കില്‍ അയാള്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. അവര്‍ക്ക് ഒറ്റത്തവണ പിന്‍വലിക്കല്‍ ആനുകൂല്യമാണ് ഇപിഎഫ്ഒ നല്‍കുക.

 

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി