LPG Price Hike: അടുക്കള പൂട്ടും, മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പാചകവാതക വില

LPG Price in Kerala: എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകണമെന്നാണ് നിർദേശം. വില ഇനിയും കൂടുമോ എന്ന സംശയവും സാധാരണക്കാർക്കിടയിലുണ്ട്.

LPG Price Hike: അടുക്കള പൂട്ടും, മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പാചകവാതക വില

പ്രതീകാത്മക ചിത്രം

Updated On: 

10 Mar 2026 | 01:54 PM

സാധാരണക്കാരെ ആശങ്കയിലാഴ്ത്തി രാജ്യത്തെ പാചകവാതക വിതരണ പ്രതിസന്ധി. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് പാചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് തിരിച്ചടിയാകുന്നത്. മുംബൈയിലും ബെം​ഗളൂരുമെല്ലാം സ്ഥിതി രൂക്ഷമാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇതിനോടകം തന്നെ 20 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രവർത്തനം നിർത്തിവെച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള ഇന്ധന വിതരണത്തെ ബാധിച്ചതോടെ കേരളത്തിലും പാചകവാതക ലഭ്യതയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കണമെന്ന കേന്ദ്ര തീരുമാനമുണ്ടെങ്കിലും ഇത് എത്രത്തോളം നടപ്പിലാകുമെന്ന ആശങ്കയുണ്ട്.

ഇറക്കുമതിചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകണമെന്നാണ് നിർദേശം. കൂടാതെ, വില ഇനിയും കൂടുമോ എന്ന സംശയവും സാധാരണക്കാർക്കിടയിലുണ്ട്. ഒരാഴ്ചക്കിടെ ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്.

ALSO READ: ചെന്നൈ, മുംബൈ, ബെംഗളൂരു…എല്‍പിജി ക്ഷാമം രൂക്ഷം; കടകളെല്ലാം അടച്ചേക്കും

കഴിഞ്ഞ 11 മാസത്തിനിടെ ഗാർഹിക എൽപിജി വിലയിലെ രണ്ടാമത്തെ വർധനവാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വില 50 രൂപ വർധിപ്പിച്ചിരുന്നു. വില വർദ്ധനവ് കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകൾ ഉപയോ​ഗിക്കുന്നവർ ധാരാളമാണ്. വിലയിലെ ഏത് വർദ്ധനവും വീട്ടുചെലവുകൾക്ക് നേരിട്ടുള്ള ബാധ്യതയായി മാറും.

കൂടാതെ, സിലിണ്ടർ ലഭ്യത കുറയുന്നത് ഭക്ഷണവില വർദ്ധിപ്പിക്കാനോ അല്ലെങ്കിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം ചുരുക്കാനോ കാരണമായേക്കാം. മുംബൈ പോലെ ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടിയാൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജോലിയെയും സാരമായി ബാധിക്കും.

Follow Us
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്