Bank Strike: ഡിസംബർ 3ന് ബാങ്ക് പണിമുടക്ക്; കേരളത്തിലും ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമോ?

December 3 Bank Strike: What Customers in Kerala Need to Know: കേന്ദ്രസര്‍ക്കാര്‍ ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാണ് യൂണിയനുകളുടെ ആവശ്യം. പണിമുടക്ക് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം. പൊതുമേഖലാ ബാങ്കുകള്‍ക്കൊപ്പം ചില സ്വകാര്യ ബാങ്കുകളിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Bank Strike: ഡിസംബർ 3ന് ബാങ്ക് പണിമുടക്ക്; കേരളത്തിലും ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമോ?

ബാങ്ക് സമരം

Published: 

28 Nov 2026 | 09:11 AM

രാജ്യത്ത് വീണ്ടും ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യത. ഡിസംബര്‍ 3 വ്യാഴാഴ്ച രാജ്യവ്യാപകമായി ബാങ്ക് പണിമുടക്കിന് മൂന്ന് പ്രമുഖ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പ്പനയ്‌ക്കെതിരെയാണ് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാണ് യൂണിയനുകളുടെ ആവശ്യം. പണിമുടക്ക് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം. പൊതുമേഖലാ ബാങ്കുകള്‍ക്കൊപ്പം ചില സ്വകാര്യ ബാങ്കുകളിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തിനാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്?

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (AIBEA), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (AIBOA), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (BEFI) എന്നീ സംഘടനകളാണ് ഡിസംബര്‍ 3ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐഡിബിഐ ബാങ്കിന്റെ 60 ശതമാനത്തിലധികം ഓഹരികള്‍ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. പൊതുമേഖലാ ബാങ്കിന്റെ നിയന്ത്രണം വിദേശ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ബാങ്കിന്റെ പൊതുമേഖലാ സ്വഭാവത്തെയും ജീവനക്കാരുടെ തൊഴില്‍ സുരക്ഷയെയും ബാധിക്കുമെന്നാണ് സംഘടനകളുടെ ആശങ്ക.

ഐഡിബിഐ ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും നേരത്തെയും ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. നവംബര്‍ 2, 3 തീയതികളില്‍ ബാങ്കില്‍ രണ്ട് ദിവസത്തെ പണിമുടക്കും നടത്തിയിരുന്നു. തുടര്‍ന്നാണ് മറ്റ് ബാങ്കുകളിലെ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

Also Read: Pension Update: ഡിസംബർ മുതൽ പെൻഷൻ കിട്ടില്ല! നവംബര്‍ 30-നകം ഇത് ചെയ്യണം

മൂന്ന് ലക്ഷം ജീവനക്കാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ

ഏകദേശം മൂന്ന് ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഡിസംബര്‍ 3ലെ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സംഘടനകളുടെ പ്രതീക്ഷ. രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകളിലും ഒന്‍പത് സ്വകാര്യ ബാങ്കുകളിലും സമരത്തിന്റെ സ്വാധീനമുണ്ടാകാം. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സ്വകാര്യ ബാങ്കുകളില്‍ കേരളവുമായി ബന്ധമുള്ള ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലെ യൂണിയന്‍ അംഗങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്ക് ഇടപാടുകളെ എങ്ങനെ ബാധിക്കും?

പണിമുടക്കില്‍ പങ്കെടുക്കുന്ന ബാങ്കുകളിലെ ശാഖകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുണ്ട്. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറന്‍സ്, ഡ്രാഫ്റ്റ് ഉള്‍പ്പെടെയുള്ള ശാഖകള്‍ വഴി നടത്തേണ്ട സേവനങ്ങള്‍ വൈകിയേക്കാം. ജീവനക്കാരുടെ പങ്കാളിത്തം അനുസരിച്ച് ഓരോ ബാങ്കിലെയും തടസം വ്യത്യാസപ്പെടും.

അതേസമയം, യുപിഐ, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എടിഎം സേവനങ്ങളും പ്രവര്‍ത്തിക്കാമെങ്കിലും പണലഭ്യത സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെടാം.

English Summary

Three major bank employee and officer unions have called a nationwide strike on December 3, 2026, opposing the proposed sale of IDBI Bank to Fairfax Financial Holdings. Around three lakh employees are expected to participate, potentially affecting branch operations in Kerala and other states.

Loading...
Unable to load recommendations.
Follow Us
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?