AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Sadhya 2026: അഞ്ചുപേര്‍ക്ക് ഓണസദ്യയൊരുക്കാന്‍ എത്ര രൂപ ചെലവ് വരും? കീശകാലിയാക്കും വിലക്കയറ്റം

Cost of Preparing a Onam Sadhya for Five People in Kerala: ഓണക്കാലം ആരംഭിക്കും മുമ്പേ വില കുതിക്കാന്‍ തുടങ്ങിയത് അരിയ്ക്കാണ്, പിന്നാലെ പച്ചക്കറികള്‍, വെളിച്ചെണ്ണ, പയറുവര്‍ഗങ്ങള്‍ തുടങ്ങി എല്ലാത്തിന്റെയും വില കൂടി. തിരുവോണം എത്തുന്നതിന് മുമ്പ് തന്നെ എല്ലാത്തിനും ഇനിയും വില കൂടുമെന്നാണ് വ്യാപാരികളുടെ പക്ഷം. അങ്ങനെയങ്കില്‍ ഈ ഓണക്കാലത്ത് നല്ലൊരു സദ്യ കഴിക്കാന്‍ മലയാളിക്ക് എത്ര രൂപ ചെലവ് വരുമെന്ന് നോക്കിയാലോ?

Onam Sadhya 2026: അഞ്ചുപേര്‍ക്ക് ഓണസദ്യയൊരുക്കാന്‍ എത്ര രൂപ ചെലവ് വരും? കീശകാലിയാക്കും വിലക്കയറ്റം
ഓണസദ്യImage Credit source: Rameshng/Getty Images and Social Media
Shiji M K
Shiji M K | Published: 20 Aug 2026 | 07:23 AM

വിലക്കയറ്റം സാധാരണക്കാരെ വലച്ച് മുന്നേറുകയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നുണ്ട്. നല്ലൊരു സദ്യയൊരുക്കണമെങ്കില്‍ പതിനായിരങ്ങള്‍ മുടക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. എന്നാല്‍ സദ്യയ്ക്ക് ആവശ്യമായ സാധനങ്ങള്‍ക്ക് മാത്രമല്ല, പൂക്കള്‍, വസ്ത്രം തുടങ്ങി എല്ലാത്തിനെയും വിലക്കയറ്റം ബാധിച്ചിരിക്കുന്നു. സപ്ലൈകോ വഴി കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

ഓണക്കാലം ആരംഭിക്കും മുമ്പേ വില കുതിക്കാന്‍ തുടങ്ങിയത് അരിയ്ക്കാണ്, പിന്നാലെ പച്ചക്കറികള്‍, വെളിച്ചെണ്ണ, പയറുവര്‍ഗങ്ങള്‍ തുടങ്ങി എല്ലാത്തിന്റെയും വില കൂടി. തിരുവോണം എത്തുന്നതിന് മുമ്പ് തന്നെ എല്ലാത്തിനും ഇനിയും വില കൂടുമെന്നാണ് വ്യാപാരികളുടെ പക്ഷം. അങ്ങനെയങ്കില്‍ ഈ ഓണക്കാലത്ത് നല്ലൊരു സദ്യ കഴിക്കാന്‍ മലയാളിക്ക് എത്ര രൂപ ചെലവ് വരുമെന്ന് നോക്കിയാലോ?

കേരളത്തിലെ പച്ചക്കറിവില

  1. സവാള- 37
  2. തക്കാളി- 24
  3. പച്ചമുളക്- 69
  4. ബീറ്റ്റൂട്ട്- 46
  5. പച്ചക്കായ- 12
  6. കുമ്പളങ്ങ- 18
  7. പാവയ്ക്ക- 43
  8. ചുരയ്ക്ക- 30
  9. വഴുതന- 35
  10. ചേന- 40
  11. ഇഞ്ചി- 116
  12. വെളുത്തുള്ളി- 191
  13. കാരറ്റ്- 57
  14. വെള്ളരിക്ക- 31
  15. മുരിങ്ങക്കായ- 45
  16. വെണ്ടയ്ക്ക- 42
  17. പടവലങ്ങ- 37
  18. ഫ്രഞ്ച് ബീന്‍സ് – 82
  19. തേങ്ങ- 68

പച്ചക്കറിവില ഉയരുന്നു

സവാള, പച്ചമുളക്, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടെ വിലയാണ് കൂടിയത്. എന്നാല്‍ തക്കാളി, വെള്ളരി, വെണ്ട തുടങ്ങിയവയുടെ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. തിരുവോണത്തോട് അനുബന്ധിച്ചും ഇവ ഇതേനിരക്കില്‍ തുടരുകയാണെങ്കില്‍ വലിയ ചെലവില്ലാതെ മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ സാധിക്കും. സംസ്ഥാനത്തിന്റെ ഓരോ ഭാഗങ്ങളിലും നിലവില്‍ 8 മുതല്‍ 30 രൂപയുടെ വരെ വര്‍ധനവാണ് പച്ചക്കറിവിലയില്‍ സംഭവിക്കുന്നത്. ഇത് വരുംദിവസങ്ങളിലും തുടര്‍ന്നേക്കാം.

Also Read: Onam Sadhya 2026: ശര്‍ക്കരവരട്ടിക്കും ഉപ്പേരിക്കും തീവില; ഓണസദ്യയ്ക്ക് ചെലവ് ഇമ്മിണി കൂടുതലാകും

അഞ്ചുപേര്‍ക്ക് സദ്യ കഴിക്കാന്‍ എത്ര രൂപ വേണം?

അവിയന്‍, സാമ്പാര്‍, തോരന്‍, എരിശേരി, കാളന്‍, ഓലന്‍, പച്ചടി, കിച്ചടി അങ്ങനെ എല്ലാ വിഭവങ്ങളും ചേര്‍ത്ത് നല്ലൊരു സദ്യ ഒരുക്കണമെങ്കില്‍ ഏകദേശം 4 കിലോയോളം പച്ചക്കറികള്‍ ആവശ്യമാണ്. നിലവിലെ നിരക്ക് കണക്കിലെടുക്കുമ്പോള്‍ പച്ചക്കറിക്ക് മാത്രം നിങ്ങള്‍ ഏകദേശം 350 രൂപയോളം ചെലവാക്കേണ്ടതായി വരും.

അരി, പരിപ്പ്, തേങ്ങ, തൈര്, പുളി, മുളക്, മസാലകല്‍, പപ്പടം, പഴം, ഉപ്പേരി, ശര്‍ക്കര, പായസത്തിനാവശ്യമായ സാധനങ്ങള്‍, എണ്ണ തുടങ്ങിയവയും വേണമല്ലോ ഓണസദ്യയ്ക്ക്. ഇവയ്ക്കും നാള്‍ക്കുനാള്‍ വില വര്‍ധിക്കുന്നുണ്ട്.

  • പച്ചക്കറിക്ക്- 35 രൂപ
  • അരിക്ക്- 100-150 രൂപ
  • തേങ്ങ, പരിപ്പ്, തൈര് ഉള്‍പ്പെടെയുള്ളവയ്ക്ക്- 200-250 രൂപ
  • പപ്പടം, ഉപ്പേരി, പഴം- 100-150 രൂപ
  • പായസത്തിനാവശ്യമായ സാധനങ്ങള്‍- 150-200 രൂപ
  • മസാല, എണ്ണ തുടങ്ങിയവയ്ക്ക്- 200 രൂപ വരെ

എന്നിങ്ങനെയാകും ചെലവ് വരുന്നത്. അങ്ങനെയങ്കില്‍ അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് സദ്യ കഴിക്കണമെങ്കില്‍ ഏകദേശം 950 രൂപ മുതല്‍ 1,350 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. എന്നാല്‍ സാധനങ്ങളുടെ വില ഇനിയും ഉയര്‍ന്നാല്‍, ചെലവും കൂടുന്നതാണ്.

English Summary

Preparing Onam Sadhya at home could cost more this year as vegetable prices rise ahead of the festival. For a family of five, the total expense depends on the number of dishes and ingredients used. Here is an estimated budget for preparing a traditional Sadhya at home.

Follow Us