AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Okra Cultivation: വെണ്ടയ്ക്ക കൃഷി ചെയ്യാം, വരുമാനത്തിന് ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

How to Grow Ladies Finger at Home: കേരളത്തിലെ കാലാവസ്ഥയിൽ വാണിജ്യാടിസ്ഥാനത്തിൽ വെണ്ട കൃഷി ചെയ്യുന്നത് വലിയ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. വെണ്ടയ്ക്ക കൃഷിയിലൂടെ എങ്ങനെ നൂറുമേനി വിളവും പണവും സ്വന്തമാക്കാമെന്ന് നോക്കിയാലോ....

Okra Cultivation: വെണ്ടയ്ക്ക കൃഷി ചെയ്യാം, വരുമാനത്തിന് ഇതൊന്ന് ശ്രദ്ധിച്ചാൽ മതി
വെണ്ടയ്ക്കImage Credit source: Penpak Ngamsathain/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 04 Mar 2026 | 03:02 PM

കേരളത്തിലെ കാലാവസ്ഥയിൽ വർഷം മുഴുവനും കൃഷി ചെയ്യാവുന്ന ഒരു വിളയാണ് വെണ്ട. ഇത്തരത്തിൽ പച്ചക്കറി കൃഷി ചെയ്താൽ രണ്ട് ഉണ്ട് ​ഗുണം. വീട്ടിലെ ആവശ്യങ്ങൾക്കും എടുക്കാം, നല്ലൊരു ബിസിനസായും കൊണ്ടുപോകാം. വെണ്ടയ്ക്ക കൃഷിയിലൂടെ എങ്ങനെ നൂറുമേനി വിളവും പണവും സ്വന്തമാക്കാമെന്ന് നോക്കിയാലോ….

 

വെണ്ടക്കൃഷി എങ്ങനെ ചെയ്യണം?

 

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയും ജൂണ്‍-ജൂലായ് മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമാണ് ഇന്ത്യയില്‍ വെണ്ടയ്ക്ക കൃഷി ചെയ്യുന്നത്. രോഗപ്രതിരോധ ശേഷിയുള്ള മികച്ച ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് കൃഷി എളുപ്പമാക്കും. പുസ സവാനി, പുസ മഖ്മലി, ഐ.എ.ആര്‍.ഐ സെലക്ഷന്‍ 2, കിരണ്‍, സല്‍കീര്‍ത്തി, അർക്ക അനാമിക, അരുണ, സുസ്ഥിര തുടങ്ങിയ ഇനങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

വിത്ത് വിതച്ച് വിളവെടുക്കാന്‍ 90 മുതല്‍ 100 വരെ ദിവസങ്ങള്‍ ആവശ്യമുള്ള പച്ചക്കറിയാണിത്. വിത്ത് നടുന്നതിന് മുമ്പ് 20% വീര്യമുള്ള സ്യൂഡോമോണാസ് ലായനിയിൽ കുറച്ചുനേരം കുതിർക്കുന്നത് രോഗബാധ തടയാൻ സഹായിക്കും.

വിത്തുകള്‍ വിതയ്ക്കുമ്പോള്‍ ഒരു ഇഞ്ച് ആഴത്തിലുള്ള കുഴിയെടുത്ത് ഓരോ ചെടിയും തമ്മില്‍ 12 മുതല്‍ 18 ഇഞ്ച് വരെ അകലം നല്‍കണം. ചെടികള്‍ പറിച്ചു നടുകയാണെങ്കില്‍ തൈകള്‍ തമ്മില്‍ ഒന്നു മുതല്‍ 2 അടി വരെ അകലമുണ്ടായിരിക്കണം. ഗ്രോബാഗിലാണെങ്കിൽ ഒരു ബാഗിൽ ഒരു ചെടി വീതം വളർത്തുന്നതാണ് ഉചിതം.

ALSO READ: ചെലവ് കുറവ്, സിംപിളായി പയർ കൃഷി ചെയ്യാം; നല്ലൊരു വരുമാനവുമാകും!

നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലമായിരിക്കണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. വിത്ത് നടുന്ന കുഴിയിൽ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഉണങ്ങിയ കരിയില എന്നിവ അടിവളമായി നൽകാം. 3-4 ദിവസം കൂടുമ്പോൾ നനച്ചു കൊടുക്കണം. വേനൽക്കാലമാണെങ്കിൽ ദിവസവും നനയ്ക്കുന്നത് നല്ലതാണ്.

 

വെണ്ട കൃഷി – ബിസിനസ്

 

കേരളത്തിലെ കാലാവസ്ഥയിൽ വാണിജ്യാടിസ്ഥാനത്തിൽ വെണ്ട കൃഷി ചെയ്യുന്നത് വലിയ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. ഒരു ഏക്കറിന് ഏകദേശം 25,000 – 35,000 രൂപ വരെയാണ് ചിലവ് വരുന്നത്. ശരിയായ രീതിയിൽ പരിപാലിച്ചാൽ ഒരു ഹെക്ടറിൽ നിന്ന് 60-100 ക്വിന്റൽ വരെ വിളവ് ലഭിക്കാം.

വിപണികളിൽ കിലോയ്ക്ക് ശരാശരി 35 – 50 രൂപ വരെ വില ലഭിക്കാറുണ്ട്. ഓഫ്-സീസണുകളിൽ ഇത് 80 രൂപ വരെ ഉയരാം. ഇതനുസരിച്ച് എല്ലാ ചിലവുകളും കഴിഞ്ഞ് ഒരു ഹെക്ടറിൽ നിന്ന് 3-4 മാസത്തിനുള്ളിൽ 2 ലക്ഷം മുതൽ 3 ലക്ഷം വരെ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ, സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡികളും പ്രയോജനപ്പെടുത്താം.

Follow Us