AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Employment-linked Incentive: പുതിയ ജോലിക്ക് അധിക പണം; ‘ഇഎൽഐ സ്കീം’ ഓഗസ്റ്റ് ഒന്ന് മുതൽ

Employment-linked Incentive Scheme: ഇപിഎഫ്ഒയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. പേയ്മെന്റുകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും.

Employment-linked Incentive: പുതിയ ജോലിക്ക് അധിക പണം;  ‘ഇഎൽഐ സ്കീം’ ഓഗസ്റ്റ് ഒന്ന് മുതൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 26 Jul 2025 | 10:35 AM

തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയായ പിഎം വിക്ഷിത് ഭാരത് റോസ്ഗർ യോജന 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് മന്ത്രി സഭ അം​ഗീകാരം നൽകിയിരുന്നു.

2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയിൽ സൃഷ്ടിക്കപ്പെട്ട ജോലികൾക്കാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. രണ്ട് രീതിയിലാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകുന്നത്. ഒന്ന് ജോലി ചെയ്യുന്നവർക്കും, രണ്ട് തൊഴിലുടമകൾക്കും.

ജീവനക്കാർക്ക്

ഇപിഎഫ്ഒയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒരു മാസത്തെ ഇപിഎഫ് വേതനമായി നല്‍കും.
മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്കാണ് ആദ്യ ജോലിക്കുള്ള ആനുകൂല്യം ലഭിക്കുന്നത്. 2 ​ഗഡുകളായി അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. ആദ്യ ​ഗഡു ജോലിക്ക് കയറി 6 മാസത്തിനകവും രണ്ടാമത്തെ ​ഗഡു 12 മാസത്തിനകവും ലഭിക്കും. തുകയുടെ ഒരു ഭാ​ഗം നിശ്ചിത കാല നിക്ഷേപമായി സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ രണ്ടാം ​ഗഡു ലഭിക്കുന്നതിന് മുമ്പ് ജീവനക്കാർ സാമ്പത്തിക സാക്ഷരതാ ​കോഴ്സ് പൂർത്തിയാക്കണം.

ALSO READ: ഇത്തവണ സൗജന്യ ഓണക്കിറ്റ് ഈ കാർഡുകാർക്ക് മാത്രം; ബാക്കിയുള്ളവർക്ക് കെ-റൈസ് കിട്ടും

തൊഴിൽ ദാതാവിന്

പുതിയ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കും ആനുകൂല്യം ലഭിക്കുന്നുണ്ട്. അധികമായി റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും പരമാവധി 3000 രൂപ വരെയെന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് ആനുകൂല്യം. 50ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് അധിക തൊഴിലാളികളെയെങ്കിലും നിയമിക്കണം. 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ളവര്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കേണ്ടതുണ്ട്.

10,000 രൂപ വരെ മാസ ശമ്പളം നേടുന്ന ഓരോ പുതിയ ജീവനക്കാരനെ കണക്കാക്കി തൊഴിലുടമയ്ക്ക് 1,000 വരെയും 20,000 രൂപ ശമ്പളത്തിന് 2,000 രൂപയും എന്ന നിരക്കിലാണ് തൊഴിലുടമയ്ക്ക് ഇന്‍സെന്റീവ് ലഭിക്കുന്നത്. 20,000 രൂപയ്ക്ക് മുകളില്‍ 3000 രൂപയുമായിരിക്കും ആനുകൂല്യം.

പേയ്മെന്റ്

പദ്ധതി പ്രകാരമുള്ള പേയ്മെന്റുകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് തുക ലഭിക്കുന്നത്. അതേസമയം തൊഴിലുടമകള്‍ക്ക് അവരുടെ പാന്‍-ലിങ്ക് ചെയ്ത ബിസിനസ്സ് അക്കൗണ്ടുകളിലായിരിക്കും പേയ്മെന്റ്.

Follow Us