Ration Updates : ഇത്തവണ സൗജന്യ ഓണക്കിറ്റ് ഈ കാർഡുകാർക്ക് മാത്രം; ബാക്കിയുള്ളവർക്ക് കെ-റൈസ് കിട്ടും
Onam 2025 Kit Updates : 15 ഇനങ്ങൾ അടങ്ങിയ കിറ്റാണ് സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്നത്. ക്ഷേമസ്ഥാപനങ്ങളിലും കിറ്റ് സൗജന്യമായി നൽകുന്നതാണ്
ഓണക്കാലത്ത് റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണയും അന്ത്യോദയ (മഞ്ഞ) കാർഡുകൾക്ക് മാത്രം. ആറ് ലക്ഷം മഞ്ഞ കാർഡുകൾക്കാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് റേഷൻ കടകൾ വഴി വിതരണം ചെയ്യുക. 15 ഇനങ്ങളാണ് കിറ്റിൽ അടങ്ങിട്ടുള്ളത്. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, കറിപ്പൊടികൾ, നെയ്യ് അടക്കം 15 ഇനങ്ങളാണ് കിറ്റിലുണ്ടാകുക.
മഞ്ഞ കാർഡുകൾക്ക് പുറമെ ക്ഷേമസ്ഥാപനങ്ങളിലും ഓണക്കിറ്റ് സൗജന്യമായി നൽകുന്നതാണ്. ക്ഷേമസ്ഥാപനത്തിലെ അംഗങ്ങളിൽ നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിലാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇത് കൂടാതെ വെള്ള, നീല കാർഡുകാർക്ക് കിലോയക്ക് 10.90 രൂപ നിരക്കിൽ അരി നൽകുന്നതാണ്. നീല കാർഡുകാർക്ക് പത്ത് കിലോയും വെള്ള കാർഡുകാർക്ക് 15 കിലോ അരിയും ലഭിക്കും. ഇവയ്ക്ക് പുറമെ കെ-റൈസ് 25 രൂപയ്ക്ക് ലഭിക്കുന്നതാണ്. നിലവിൽ 29 രൂപയാണ് കെ-റൈസിൻ്റെ വില