AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Post Office Savings Account: പോസ്റ്റ് ഓഫീസ് വഴി ലക്ഷങ്ങൾ സമ്പാദിക്കാം, പുതിയ പലിശ നിരക്കുകൾ ഇങ്ങനെ…

Post Office Savings Account Interest Rates: ഇന്നത്തെ ആവശ്യങ്ങൾക്ക് വേണ്ടി ശ്രദ്ധയോടെ പണം ചെലവാക്കുന്നതിനൊപ്പം നാളെത്തേക്ക് കരുതാനും മറക്കരുത്. ഇതിന് വേണ്ടി പോസ്റ്റ് ഓഫീസ് ധാരാളം സ്കീമുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷിതമായ നിക്ഷേപ മാർ​ഗമായി ജനങ്ങൾ കൂടുതലും ഉപയോ​ഗിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട്.

Post Office Savings Account: പോസ്റ്റ് ഓഫീസ് വഴി ലക്ഷങ്ങൾ സമ്പാദിക്കാം, പുതിയ പലിശ നിരക്കുകൾ ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 01 Apr 2026 | 05:16 PM

ജീവിതച്ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പണം ശരിയായി, കൃത്യതയോടെ വിനിയോ​ഗിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ആവശ്യങ്ങൾക്ക് വേണ്ടി ശ്രദ്ധയോടെ പണം ചെലവാക്കുന്നതിനൊപ്പം നാളെത്തേക്ക് കരുതാനും മറക്കരുത്. ഇതിന് വേണ്ടി പോസ്റ്റ് ഓഫീസ് ധാരാളം സ്കീമുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷിതമായ നിക്ഷേപ മാർ​ഗമായി ജനങ്ങൾ കൂടുതലും ഉപയോ​ഗിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട് (POSA). പണം സമ്പാദിക്കാൻ ഇവ എത്രത്തോളം സഹായിക്കുമെന്ന് അറിഞ്ഞാലോ…

പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട്

ഏതൊരു ബാങ്കിലെയും സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ പോലെ, പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടും ഒരു സേവിംഗ്സ് അക്കൗണ്ടാണ്. പോസ്റ്റ് ഓഫീസിൽ മാത്രമേ നിങ്ങൾക്ക് ഈ അക്കൗണ്ട് തുറക്കാൻ കഴിയൂ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം മുതൽ നിരവധി ബാങ്കുകൾ അവരുടെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ കുറച്ചിട്ടുണ്ടെങ്കിലും, POSA പലിശ നിരക്കിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനമനുസരിച്ച്, 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസത്തിലും പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതാണ്. നിലവിൽ 4% ആണ് പലിശ നിരക്ക്. മറ്റ് പല ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിരതയാർന്ന ഒരു നിരക്കാണിത്. ചില ബാങ്കുകൾ 2.5% വരെ മാത്രമാണ് പലിശ നൽകുന്നത്.

അക്കൗണ്ട് ആർക്കെല്ലാം തുറക്കാം?

വ്യക്തിഗത അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

മൈനർക്ക് ഗാർഡിയൻ വഴി

10 വയസിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ

ഒരു വ്യക്തിക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ.

Follow Us