Senior Citizen Savings Scheme: 3 മാസം കൂടുമ്പോൾ അക്കൗണ്ടിലെത്തും 57,400 രൂപ! ഇതുവരെയും ചേർന്നില്ലേ…

Post Office Senior Citizen Savings Scheme: സുരക്ഷിതമായ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിരക്ഷയുള്ള ഈ പദ്ധതിയില്‍ ജോയിന്റ് അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചാല്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും 57,400 രൂപ കൃത്യമായി അക്കൗണ്ടിലെത്തുന്നതായിരിക്കും.

Senior Citizen Savings Scheme: 3 മാസം കൂടുമ്പോൾ അക്കൗണ്ടിലെത്തും 57,400 രൂപ! ഇതുവരെയും ചേർന്നില്ലേ...

പ്രതീകാത്മക ചിത്രം

Published: 

17 Sep 2026 | 04:41 PM

റിട്ടയർമെന്റ് ജീവിതത്തിൽ യാതൊരു റിസ്കുമെടുക്കാതെ, സമാധാനത്തോടെ ജീവിക്കണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം. അതിന് സാമ്പത്തികശേഷി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ അറുപത് വയസ്സ് കഴിഞ്ഞ് സുരക്ഷിതമായ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം (SCSS). പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിരക്ഷയുള്ള ഈ പദ്ധതിയില്‍ ജോയിന്റ് അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചാല്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും 57,400 രൂപ കൃത്യമായി അക്കൗണ്ടിലെത്തുന്നതായിരിക്കും.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസ് നടപ്പാക്കുന്ന പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം. 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്കാണ് പ്രധാനമായും ഈ അക്കൗണ്ട് തുറക്കാൻ സാധിക്കുക. നിലവിൽ പ്രതിവർഷം 8.2% എന്ന മികച്ച പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

പദ്ധതിയുടെ അടിസ്ഥാന കാലാവധി 5 വർഷമാണ്. അതിനുശേഷം വേണമെങ്കിൽ 3 വർഷത്തേക്ക് കൂടി കാലാവധി നീട്ടിയെടുക്കാം. സെക്ഷൻ 80C പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതി ഇളവ് ലഭിക്കും. ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ: ജീവനക്കാർക്ക് ആശ്വാസം; പിഎഫ് വേതന പരിധി 25,000 രൂപയായി ഉയർത്തി; മാറ്റങ്ങൾ അറിയാം

3 മാസം കൂടുമ്പോൾ 57,400 രൂപ

ഭർത്താവും ഭാര്യയും ചേർന്ന് പദ്ധതിയുടെ പരമാവധി പരിധിയായ 28 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടായി ഒറ്റത്തവണയായി നിക്ഷേപിച്ചാൽ, 8.2% പലിശ നിരക്കിൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും 57,400 രൂപ കൃത്യമായി അക്കൗണ്ടിലെത്തും. അതായത് പ്രതിമാസം ശരാശരി 19,100 രൂപ വീതം വരുമാനം ലഭിക്കും.

5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച 28 ലക്ഷം രൂപ പൂർണ്ണമായും തിരികെ ലഭിക്കുകയും ചെയ്യും. ബാങ്ക് എഫ്.ഡി-കളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കും കേന്ദ്രസർക്കാരിന്റെ ഉറപ്പുള്ള സുരക്ഷിതത്വവും നൽകുന്നു എന്നതാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിനെ പ്രിയങ്കരമാക്കുന്നത്. ഒരാള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെ മാത്രമേ ഈ സ്‌കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കൂ. നിക്ഷേപിക്കുന്ന തുകയ്ക്ക് 80C ഇളവുണ്ടെങ്കിലും, ലഭിക്കുന്ന പലിശ വരുമാനം നിങ്ങളുടെ ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി ബാധകമായിരിക്കും.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary:

The Post Office Senior Citizen Savings Scheme is designed to provide regular income to senior citizens. At the current interest rate of 8.2% per year, an investment of 28 lakh can generate 57,400 every quarter.

Loading...
Unable to load recommendations.
Follow Us
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും