AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രണ്ട് ജിയോ പ്ലാനുകൾ, ഒന്ന് നനഞ്ഞ പടക്കം, രണ്ടാമത്തേത് അ‌മിട്ട്!

Jio Rs 300 Plan vs Jio Rs 399 Plan: ജിയോയുടെ പുതിയ കാൻവ പ്രോ ഫ്രീ സബ്സ്ക്രിപ്ഷൻ 399 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ലഭിക്കും. 349 രൂപയുടെ പ്ലാൻ അല്ലെങ്കിൽ 349 രൂപയ്ക്ക് മുകളിലുള്ള 'പ്രതിദിനം 2GB ഡാറ്റ' അ‌ടങ്ങുന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് 'കാൻവ പ്രോ ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ആണ് ലഭിക്കുക. ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന 300 രൂപയുടെ ജിയോ​പ്രൈം പ്ലാനിനെപ്പറ്റിയും 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെപ്പറ്റിയും ഇവിടെ പരിചയപ്പെടാം.

രണ്ട് ജിയോ പ്ലാനുകൾ, ഒന്ന് നനഞ്ഞ പടക്കം, രണ്ടാമത്തേത് അ‌മിട്ട്!
Jio Rs 300 Plan Vs Jio Rs 399 PlanImage Credit source: Getty images
Prasanth Kumar
Prasanth Kumar | Published: 17 Sep 2026 | 06:06 PM

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ചില പ്ലാനുകളിൽ അ‌ധിക ആനുകൂല്യങ്ങളും ഉൾപ്പെടുത്താറുണ്ട്. അ‌ടുത്തിടെ ജിയോ പ്രൈം മെമ്പർഷിപ്പിനായി 300 രൂപയുടെ പ്ലാൻ ജിയോ വീണ്ടും അ‌വതരിപ്പിച്ചിരുന്നു. ഇതുകൂടാതെ കഴിഞ്ഞ ദിവസം ഫോട്ടോ എഡിറ്റിങ്ങിന് പ്രശസ്തമായ ക്യാൻവയുടെ പ്രോ, പ്രോ ​ലൈറ്റ് സബ്സ്ക്രിപഷനുകൾ ചില പ്ലാനുകൾക്ക് ഒപ്പം ജിയോ നൽകാൻ തുടങ്ങിയിട്ടുണ്ട്. റീച്ചാർജ് നിരക്ക് വർധന ഉണ്ടാകും എന്ന അ‌ഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജിയോ 300 രൂപയുടെ ​ജിയോ പ്രൈം മെമ്പർഷിപ്പ് പ്ലാൻ തിരിച്ചുകൊണ്ടുവന്നത്.

ജിയോയുടെ പുതിയ കാൻവ പ്രോ ഫ്രീ സബ്സ്ക്രിപ്ഷൻ 399 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കാണ് ലഭിക്കുക. 349 രൂപയുടെ പ്ലാൻ അല്ലെങ്കിൽ 349 രൂപയ്ക്ക് മുകളിലുള്ള ‘പ്രതിദിനം 2GB ഡാറ്റ’ അ‌ടങ്ങുന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ‘കാൻവ പ്രോ ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ആണ് ലഭിക്കുക. ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന 300 രൂപയുടെ ജിയോ​പ്രൈം പ്ലാനിനെപ്പറ്റിയും 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെപ്പറ്റിയും ഇവിടെ പരിചയപ്പെടാം.

Also Raed: സ്മാർട്ട്ഫോൺ വാങ്ങേണ്ടവർക്ക് നല്ലകാലം! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 9ന് തുടങ്ങും

ഇതിൽ 300 രൂപയുടെ ​ജിയോ പ്രൈം പ്ലാൻ നനഞ്ഞ പടക്കമാണ്, കാരണം ആളുകൾ കാര്യമായ ശ്രദ്ധ ഈ പ്ലാനിന് നൽകിയിട്ടില്ല. അ‌തേസമയം രണ്ടാമത്തെ പ്ലാൻ, അ‌തായത് കാൻവ പ്രോ അ‌ടങ്ങുന്ന 399 രൂപ പ്ലാൻ ഒരു അ‌മിട്ട് പ്ലാനാണ്. ഉപയോക്താക്കൾക്കിടയിൽ, പ്രത്യേകിച്ച് ഫോട്ടോ എഡിറ്റിങ്ങിലും മറ്റും താൽപര്യമുള്ള ന്യൂജെൻ ഉപയോക്താക്കൾക്കിടയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്.

300 രൂപയുടെ ജിയോ ​പ്രൈം പ്ലാൻ

നിരക്ക് വർദ്ധനവിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കും എന്നതാണ് ജിയോയുടെ 300 രൂപ ജിയോ പ്രൈം പ്ലാനിന്റെ പ്രധാന നേട്ടം. ഈ പ്രൈം പ്രീപെയ്ഡ് പ്ലാൻ വഴി, ഭാവിയിലുണ്ടാകുന്ന നിരക്ക് വർദ്ധനവിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം ലഭിക്കും. അതായത്, പ്രൈം പ്ലാൻ എടുക്കുന്ന പക്ഷം 2027 സെപ്റ്റംബർ 5 വരെ ഉണ്ടാകുന്ന നിരക്ക് വർദ്ധനവുകളിൽ നിന്ന് ഉപയോക്താവിന് സംരക്ഷണം ലഭിക്കും.

എന്നാൽ ജിയോ അ‌വതരിപ്പിച്ച 300 രൂപയുടെ ​പ്രൈം പ്ലാനിന് ഇത്തവണ കാര്യമായ ചലനം ഉപയോക്താക്കൾക്കിടയിൽ സൃഷ്ടിക്കാനായില്ല. കാര്യമായി ആരും ഈ പ്ലാൻ തെരഞ്ഞെടുക്കുന്നില്ല എന്നാണ് വിവരം. ആളുകൾ ഇപ്പോഴും തങ്ങൾ തുടർന്നുവരുന്ന റീച്ചാർജ് പ്ലാനുകൾ അ‌തേ പടി തുടരുകയാണ്, ഭാവിയിൽ വില കൂടിയാൽ അ‌പ്പോൾ നോക്കാം എന്നാണ് ഭൂരിഭാഗം പേരുടെയും തീരുമാനം.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

കാൻവ പ്രോ സബ്സ്ക്രിപ്ഷൻ 399 രൂപയുടെ പ്ലാനിൽ സൗജന്യമായി ഉൾപ്പെടുത്തിയതോടെ നിരവധി വരിക്കാരുടെ ശ്രദ്ധയിലേക്ക് ഈ പ്ലാൻ എത്തി. 12 മാസത്തേക്ക് കാൻവ പ്രോ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭിക്കും. ഏതാണ്ട് 4000 രൂപ മൂല്യമുള്ള ആനുകൂല്യമാണ് ഈ പ്ലാനിൽ സൗജന്യമായി ജിയോ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ഫാൻകോഡ്, ജിയോഹോട്ട്സ്റ്റാർ, ജിയോടിവി, ജിയോക്ലൗഡ്, ജിയോഗെയിംസ് മൊ​ബൈൽ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്.

English Summary

Jio recently introduced the Rs .300 JioPrime subscription plan. Additionally, starting recently, Jio has been offering a free Canva Pro subscription with its Rs. 399 prepaid plan. The company is also providing a Canva Pro Lite subscription with plans priced at Rs. 349 or higher that offer 2GB of daily data.

Follow Us