Post Office Time Deposit: പലിശ മാത്രം രണ്ട് ലക്ഷത്തിനും മേലെ, ഈ പോസ്റ്റ് ഓഫീസ് സ്‌കീമിൽ ഇതുവരെ ചേർന്നില്ലേ…

Post Office Term Deposit Details: പോസ്റ്റ് ഓഫീസ് സ്കീമുകളിൽ ഏറ്റവും മികച്ച നിക്ഷേ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ഇതിനെ പറ്റി കൂടുതൽ അറിഞ്ഞാലോ....

Post Office Time Deposit: പലിശ മാത്രം രണ്ട് ലക്ഷത്തിനും മേലെ, ഈ പോസ്റ്റ് ഓഫീസ് സ്‌കീമിൽ ഇതുവരെ ചേർന്നില്ലേ...

പ്രതീകാത്മക ചിത്രം

Updated On: 

10 Mar 2026 | 02:41 PM

വിലക്കയറ്റവും സംഘർഷങ്ങളും ആശങ്കപ്പെടുത്തുന്ന ഈ കാലത്ത് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ഒട്ടനവധി നിക്ഷേപ പദ്ധതികളുണ്ടെങ്കിലും ജനങ്ങൾക്ക് ഏറ്റവും പ്രിയം പോസ്റ്റ് ഓഫീസ് സ്കീമുകളോടാണ്. ​ഗവൺമെന്റിന്റെ ഭാ​ഗത്ത് നിന്നുള്ള സുരക്ഷിതത്വമാണ് അതിന് ഏറ്റവും പ്രധാന കാരണം. പോസ്റ്റ് ഓഫീസ് സ്കീമുകളിൽ ഏറ്റവും മികച്ച നിക്ഷേ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ഇതിനെ പറ്റി കൂടുതൽ അറിഞ്ഞാലോ….

 

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഏറ്റവും വിശ്വസനീയമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ (POTD). ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് (FD) സമാനമായ ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉള്ളതിനാൽ നിക്ഷേപകർ ആശങ്കപ്പെടേണ്ടതുമില്ല.

ഇതിൽ നിക്ഷേപകര്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിൽ ഈ അക്കൗണ്ട് തുടങ്ങാം. കാലാവധി കൂടുന്തോറും പലിശ നിരക്കിലും വർദ്ധനവുണ്ടാകും. അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റ് തിരഞ്ഞെടുക്കുന്നവർക്ക് ആദായനികുതി നിയമം സെക്ഷൻ 80C പ്രകാരം നികുതി ഇളവ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയിൽ 1.5 ലക്ഷം രൂപ വരെ ഇത്തരത്തിൽ നികുതി ഇളവിനായി കണക്കാക്കാം.

ALSO READ: 5 വർഷം കൊണ്ട് പലിശ 90,000 കിട്ടും, കിടിലൻ പോസ്റ്റോഫീസ് സ്കീം

 

നിക്ഷേപവും പലിശയും

വെറും 1000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. 100-ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. പലിശ ത്രൈമാസമായി കണക്കാക്കുന്നു. പക്ഷേ, ഓരോ മൂന്ന് മാസം കൂടുമ്പോഴും കണക്കാക്കുമെങ്കിലും വർഷാവസാനമാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത്. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് നിലവില്‍, പലിശ നിരക്ക്.

ഉദാഹരണമായി, ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പലിശയിനത്തില്‍ 44,995 രൂപ ലഭിക്കും. രണ്ട് ലക്ഷമാണെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ട് പലിശയിനത്തില്‍ മാത്രം 90,000 രൂപ ലഭിക്കും. അതായത് അഞ്ച് വര്‍ഷ കാലാവധി കഴിഞ്ഞാല്‍ 2,89,990 രൂപയാണ് ലഭിക്കുക. ഇനി നിങ്ങൾ അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ പലിശ മാത്രം 2,24,974 രൂപയാണ് ലഭിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ