ഒക്ടോബര്‍ 1 മുതല്‍ എസ്ബിഐ ATM നിയമങ്ങളില്‍ മാറ്റം; സൗജന്യ ഇടപാടുകള്‍ കുറയും
SBI New ATM Rules: Salary Account Holders Face Reduction in Free Transactions: മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സൗജന്യ പ്രതിമാസ ഇടപാടുകളുടെ പരിധി കുറയ്ക്കുകയാണ് എസ്ബിഐ. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി നടത്താനാകുന്ന ഇടപാടുകളുടെ എണ്ണം ഗണ്യമായി കുറയും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം നിയമങ്ങളില്‍ മാറ്റം വരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമപ്രകാരമായിരിക്കും ബാങ്കിടപാടുകളുകള്‍ നടക്കുന്നത്. ശമ്പള അക്കൗണ്ട് ഉടമകളെയാണ് പുതിയ മാറ്റം ബാധിക്കാന്‍ പോകുന്നത്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സൗജന്യ പ്രതിമാസ ഇടപാടുകളുടെ പരിധി കുറയ്ക്കുകയാണ് എസ്ബിഐ. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി നടത്താനാകുന്ന ഇടപാടുകളുടെ എണ്ണം ഗണ്യമായി കുറയും.
ആരെയാണ് പുതിയ മാറ്റം ബാധിക്കുക?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശമ്പള അക്കൗണ്ട് ഉള്ള ഉപഭോക്താക്കളെയാണ് പ്രധാനമായും പുതിയ മാറ്റം ബാധിക്കുക. ബാങ്കിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാന്‍ ഇനി മുതല്‍ അധിക പണം നല്‍കേണ്ടതായി വരും.
ഇത്തരം നടപടികള്‍ക്ക് പ്രതിമാസം പത്ത് സൗജന്യ ഇടപാടുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് അഞ്ച് ഇടപാടുകളായി ചുരുങ്ങും. പണം പിന്‍വലിക്കുന്ന ഇടപാടുകള്‍ക്ക് പുറമെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ പോലുള്ള പണമിടപാടല്ലാത്ത സേവനങ്ങളും ഈ പരിധിയില്‍ ഉള്‍പ്പെടും.
Also Read: വിവാഹബന്ധം ദിവസങ്ങള്‍ മാത്രം? ജീവനാംശം ലഭിക്കാന്‍ സാധ്യതയുണ്ടോ?
പരിധി കഴിഞ്ഞാല്‍ അധിക തുക നല്‍കണം
അഞ്ച് സൗജന്യ ഇടപാടുകള്‍ പൂര്‍ത്തിയായതിന് ശേഷം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ വീണ്ടും ഇടപാട് നടത്തുമ്പോള്‍ അധിക നിരക്ക് നല്‍കേണ്ടിവരും. സൗജന്യ പരിധിക്ക് ശേഷമുള്ള ഓരോ പണം പിന്‍വലിക്കല്‍ ഇടപാടിനും 23 രൂപയും ഫീസായി ഈടാക്കുന്നതാണ്. പണമിടപാടല്ലാത്ത ഇടപാടുകള്‍ക്ക് 11 രൂപയും അധികം നല്‍കേണ്ടിവരും.
സാധാരണ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കോ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഈ മാറ്റം ബാധകമല്ല. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ എന്ന നിലവിലെ പരിധി തുടരും. സൗജന്യ പരിധി കഴിഞ്ഞാല്‍ നിലവിലുള്ള നിരക്കുകള്‍ പ്രകാരം അധിക തുക ഈടാക്കും.
English Summary
From October 1, SBI will reduce the number of free ATM transactions for salary account holders at other banks’ ATMs. The monthly free limit will fall from 10 to 5 transactions. Additional charges will apply after the free limit is exhausted.