Onam 2026 Supplyco Mega Trade: അത്യുഗ്രന്‍ വിലക്കുറവില്‍ ഓണം ഷോപ്പിങ്; സപ്ലൈകോയുടെ മെഗാ ട്രേഡ് ഫെയറില്‍ വാങ്ങാം എല്ലാം
Supplyco Onam Mega Trade Fair Offers Start August 13: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ശേഷിക്കുന്ന 11 ജില്ലകളിലും എല്ലാ നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ പ്രത്യേക ഓണം ഫെയറുകളും നടക്കുന്നുണ്ട്. ഓഗസ്റ്റ് 13 ഓടെ സംസ്ഥാനത്തെ ഓണം ഫെയറിന് തുടക്കമാകുകയാണ്.

സപ്ലൈകോ
ഓണം ടെന്‍ഷനില്ലാതെ ആഘോഷിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര ഓഫറുമായി സപ്ലൈകോ ട്രേഡ് ഫെയറുകള്‍ക്ക് ഇന്ന് തുടക്കം. വിലക്കുറവില്‍ മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതിനോടൊപ്പം മികവാര്‍ന്ന ഷോപ്പിങ് അനുഭവം ഉറപ്പാക്കാനും സംസ്ഥാന ഭക്ഷ്യവകുപ്പ് ട്രേഡ് ഫെയറുകള്‍ വഴി ലക്ഷ്യമിടുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓണം പ്രമാണിച്ച് വലിയ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ വഴി വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ശേഷിക്കുന്ന 11 ജില്ലകളിലും എല്ലാ നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ പ്രത്യേക ഓണം ഫെയറുകളും നടക്കുന്നുണ്ട്. ഓഗസ്റ്റ് 13 ഓടെ സംസ്ഥാനത്തെ ഓണം ഫെയറിന് തുടക്കമാകുകയാണ്. തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 13ന് വൈകുന്നേരം നാല് മണിക്ക് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും.
സ്വകാര്യ-സര്‍ക്കാര്‍ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ജര്‍മ്മന്‍ ഹാങ്കര്‍ സ്ട്രക്ചറില്‍, എയര്‍കണ്ടീഷന്‍ഡ് സൗകര്യത്തോടെയാണ് തിരുവനന്തപുരത്തെ പ്രവര്‍ത്തനം. 4,000 സ്‌ക്വയര്‍ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിന് പുറമെ മില്‍മ പച്ചക്കറി, തുണിത്തരങ്ങള്‍, ഫുട്‌വെയറുകള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഫെയറിന്റെ ഭാഗമാകും.
മെഗാ ട്രേഡ് ഫെയറുകള്‍ എന്ന് മുതല്‍ എന്ന് വരെ?
ഓഗസ്റ്റ് 13 ഓടെ തുടക്കം കുറിക്കുന്ന ഓണം മെഗാ ട്രേഡ് ഫെയറുകല്‍ ഓഗസ്റ്റ് 25 ഉത്രാടം ദിനം രാവിലെ 10 മണി വരെയായിരിക്കും ഉണ്ടാകുക. ശേഷിക്കുന്ന 11 ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും സപ്ലൈകോയുടെ ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 14ന് ആരംഭിച്ച് 25 വരെയാണ്. നിയോജകമണ്ഡലങ്ങളില്‍ സപ്ലൈകോ ഫെയറുകള്‍ ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടക്കും.
Also Read: Onam Ration Distribution: ഓണം റേഷന്‍ വിതരണം; പിങ്ക് കാര്‍ഡിന് വെറും 3 കിലോ അരി; സ്‌പെഷ്യല്‍ അരി ഇല്ല
ഓണക്കിറ്റും ഉപഭോക്താക്കളിലേക്ക്
പ്രത്യേക വിലക്കിഴിവ് തന്നെയാണ് ഓണക്കാലത്ത് ഭക്ഷ്യവകുപ്പ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.
അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി ഉത്പന്നങ്ങള്‍ തുടങ്ങി 11 ഇനം സാധനങ്ങളുമായി അത്തം കിറ്റ് 1,000 രൂപയ്ക്ക് വാങ്ങാം. 1,280 രൂപ വില വരുന്ന കിറ്റ് 280 വിലക്കുറവിലാണ് സപ്ലൈകോ നല്‍കുന്നത്. 25 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഉത്രാടം കിറ്റിന് വെറും 1,500 രൂപയേ വിലയുള്ളൂ. ഇതില്‍ 380 രൂപയാണ് കിഴിവായി നല്‍കുന്നത്. തിരുവോണം കിറ്റ് 540 രൂപ വിലക്കിഴിവില്‍ 2,000 രൂപയ്ക്കും വിതരണം ചെയ്യുന്നു.
ഈ കിറ്റുകള്‍ക്ക് പുറമെ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പൊടി തുടങ്ങി 9 ശബരി പ്രീമിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി 299 രൂപ വിലക്കുറവില്‍ സപ്ലൈകോ സിഗ്നേച്ചര്‍ കിറ്റുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇതെല്ലാം കൂടാതെ പ്രത്യേക ഗിഫ്റ്റ് കാര്‍ഡുകളും സപ്ലൈകോ പുറത്തിറക്കുന്നു. 500,1,000 എന്നിങ്ങനെ മൂല്യമുള്ള കാര്‍ഡുകളാണ് ലഭിക്കുക.
English Summary
Supplyco is set to launch the Onam Mega Trade Fair 2026 on August 13. The fair is expected to offer discounts and special deals on a range of products. The event will provide shoppers with an opportunity to buy essential Onam items at attractive prices. Check the products and offers available at the Supplyco Onam Mega Trade Fair.