AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Price Hike For Tata Cars : ടാറ്റയുടെ കാറുകൾ വാങ്ങാൻ പ്ലാനുണ്ടോ, അടുത്ത മാസം മുതൽ 25000 രൂപ വരെ വില കൂടും

Tata Car Price Hike : ടാറ്റയുടെ കാറുകൽ വാങ്ങാൻ പ്ലാൻ ചെയ്യുന്നവാരാണ് എങ്കിൽ ഇപ്പോൾ തന്നെ വാങ്ങുന്നതാകും നല്ലത്. കാരണം അടുത്ത മാസം മുതൽ കമ്പനി തങ്ങളുടെ കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ കാർ, എസ്‌യുവി (SUV) മോഡലുകളുടെ വിലയിൽ 25,000 രൂപ വരെ കമ്പനി വർധനവ് പ്രഖ്യാപിച്ചു.

Price Hike For Tata Cars : ടാറ്റയുടെ കാറുകൾ വാങ്ങാൻ പ്ലാനുണ്ടോ, അടുത്ത മാസം മുതൽ 25000 രൂപ വരെ വില കൂടും
Tata Car Price Hike (1)Image Credit source: Facebook / Tata Cars
Amal KV
Amal KV | Updated On: 22 Aug 2026 | 05:30 PM

ടാറ്റയുടെ കാറുകൽ വാങ്ങാൻ പ്ലാൻ ചെയ്യുന്നവാരാണ് എങ്കിൽ ഇപ്പോൾ തന്നെ വാങ്ങുന്നതാകും നല്ലത്. കാരണം അടുത്ത മാസം മുതൽ കമ്പനി തങ്ങളുടെ കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ കാർ, എസ്‌യുവി (SUV) മോഡലുകളുടെ വിലയിൽ 25,000 രൂപ വരെ കമ്പനി വർധനവ് പ്രഖ്യാപിച്ചു. ഇന്റേണൽ കംബഷൻ എൻജിൻ (ICE), ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നീ മോഡലകുൾക്കെല്ലാം വില വർദ്ധവന് ബാധകമാണ്. വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും വിപണിയിൽ നിലനിൽക്കുന്ന പണപ്പെരുപ്പ സമ്മർദ്ദവും മൂലവുമാണ് കമ്പനി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വില വർദ്ധനവിൽ വ്യത്യാസം വരും. വർദ്ധിച്ച ചെലവിന്റെ വലിയൊരു ഭാഗം കമ്പനി തന്നെ വഹിക്കുകയും, അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നത് എന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 2026-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വാഹന വിഭാഗം നടപ്പിലാക്കുന്ന മൂന്നാമത്തെ വില വർദ്ധനവ് ഇപ്പോേഴത്തേത്. ഏപ്രിൽ 1 മുതൽ ഐസിഇ (ICE) വാഹനങ്ങളുടെ വിലയിൽ ശരാശരി 0.5 ശതമാനം വർദ്ധനവ് വരുത്തിയ കമ്പനി, തുടർന്ന് ജൂലൈ 1 മുതൽ ഐസിഇ, ഇവി (EV) വാഹനങ്ങളുടെ വില 1.5 ശതമാനം വരെ ഉയർത്തിയിരുന്നു.

ടാറ്റ മോട്ടോഴ്‌സ് മാത്രമല്ല ഇതിനകം മറ്റ് വാഹന നിർമ്മാതാക്കളും തങ്ങലുടെ മോഡലുകളിൽ വില കൂട്ടിയിട്ടുണ്ട്. ഓഗസ്റ്റ് മുതൽ തങ്ങളുടെ വാഹനങ്ങളുടെ വിലയിൽ 30,000 രൂപ വരെ വർദ്ധനവ് വരുത്തുമെന്ന് മാരുതി സുസുക്കി ജൂലൈയിൽ പ്രഖ്യാപിച്ചിക്കുകയുണ്ടായി. സെപ്റ്റംബർ മുതൽ ഒരു ശതമാനം വരെ വില വർദ്ധനവ് ഉണ്ടാകുമെന്ന് ഹ്യുണ്ടായ് ഇന്ത്യയും സൂചന നൽകിയിട്ടുണ്ട്.

Also Read : ഇന്ത്യയിൽ പ്രൊഡക്ഷൻ തുടങ്ങി ! കിയ സൊറെന്റോ സെപ്റ്റംബർ ആദ്യം വിപണിയിലെത്തും

ഇന്ത്യയിലെ ടാറ്റയുടെ എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും (കാറുകൾക്കും എസ്‌യുവികൾക്കും) ഈ വില വർധന ബാധകമാകും. ടിയാഗോ, ആൾട്രോസ്, ടിഗോർ, പഞ്ച്, നെക്സോൺ, കർവ്, സിയറ, ഹാരിയർ, സഫാരി തുടങ്ങി ടിയാഗോ, ടിഗോർ, പഞ്ച്, നെക്സോൺ, കർവ്, സിയറ, ഹാരിയർ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകൾക്കും വില വർധന ബാധകമാണ് ഓരോ മോഡലിനും ബാധകമാകുന്ന കൃത്യമായ വില വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സെപ്റ്റംബർ 1-ന് മുമ്പ് ടാറ്റ കാറോ എസ്‌യുവിയോ ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക്, ഡീലർഷിപ്പ് നയങ്ങളും ബുക്കിംഗ് തീയതിയും അനുസരിച്ച് നിലവിലെ വിലയിൽ തന്നെ വാഹനം സ്വന്തമാക്കാൻ സാധിച്ചേക്കാം.

പണപ്പെരുപ്പം, അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില, വർധിച്ച പ്രവർത്തനച്ചെലവ് എന്നിവയാണ് പ്രധാന കാരണങ്ങളായി വാഹന നിർമ്മാതാക്കൾ വില വർദ്ധനവിനായി ചൂണ്ടിക്കാട്ടുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം ആഗോള വ്യാപാരത്തിലും ഊർജ്ജ വിപണിയിലുമുണ്ടായ തടസ്സങ്ങളും വാഹന വ്യവസായത്തിലെ ചെലവ് ഉയർത്തുന്നതിന് ആക്കം കൂട്ടിയിട്ടുണ്ട്.

English Summary

If you are planning to buy a Tata car, it would be best to purchase one now, as the company is set to increase prices starting next month. Tata has announced a price hike of up to ₹25,000 for its car and SUV models, effective from September 1st.

Follow Us