AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2025: വാഹന പ്രേമികൾക്ക് തിരിച്ചടിയാകുമോ കേന്ദ്ര ബജറ്റ്?

Union Budget 2025 Expectations in Automotive Sector : ഇപ്പോഴിതാ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ എന്തൊക്ക മാറ്റങ്ങളാണ് വാഹന മേഖലയിൽ സംഭവിക്കാൻ പോകുന്നത് എന്നറിയാനുള്ള ആകാംഷയിലാണ്.

Union Budget 2025: വാഹന പ്രേമികൾക്ക് തിരിച്ചടിയാകുമോ കേന്ദ്ര ബജറ്റ്?
Union Budget Auto 2025Image Credit source: social media
Sarika KP
Sarika KP | Published: 28 Jan 2025 | 02:05 PM

മനുഷ്യന്റെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വാഹനങ്ങൾ മാറി. ഇന്ന് മിക്ക കുടുംബങ്ങളിൽ ഒരു ഇരു ചക്ര വാഹനം എങ്കിലും ഉണ്ടാകും. മലയാളികളെ സംബന്ധിച്ചോളം വാഹനം ആവശ്യങ്ങൾക്ക് അപ്പുറമുള്ള ഒരു വികാരമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ. അതുകൊണ്ട് തന്നെ വാഹനങ്ങളെ കുറിച്ച് അറിയാൻ ഏറെ താത്പര്യമുള്ളവരാണ് മലയാളികൾ. പുതിയതായി ഇറങ്ങുന്ന വാഹനത്തെ കുറിച്ചും വിലയെ കുറിച്ചും ആഴത്തിൽ പഠനം നടത്തുന്നവരാണ് മലയാളികൾ. ഇപ്പോഴിതാ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ എന്തൊക്ക മാറ്റങ്ങളാണ് വാഹന മേഖലയിൽ സംഭവിക്കാൻ പോകുന്നത് എന്നറിയാനുള്ള ആകാംഷയിലാണ്.

വാഹന ലോകത്തെ പുത്തൻ താരമായി ഇളക്ട്രോണിക് വാഹനങ്ങൾ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ നികുതി അടക്കമുള്ളവ കുറയുമോ അതോ കൂടുമോ എന്നാണ് മിക്കവരും ഉറ്റുനോക്കുന്നത്. ഇ. വികൾ വാങ്ങാൻ കഴിയുന്ന തരത്തിൽ വില കുറയാൻ കാത്തിരിക്കുന്നവരും ഉണ്ട്. കഴിഞ്ഞ വർഷം യാത്രാ, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയുടെ വളർച്ച നിരക്ക് കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ട് ഇത് പരിഹരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമോ എന്നും ഉറ്റു നോക്കുന്നവർ ഉണ്ട്.

Also Read: പഴയ നികുതിവ്യവസ്ഥയിൽ മാറ്റങ്ങൾ; കോർപ്പറേറ്റ് നികുതിയിൽ ഇളവ്; ബജറ്റിലെ പ്രതീക്ഷകൾ

രാജ്യത്ത് ഇ.വി വാഹനങ്ങൾ സജീവമായതോടെ വായൂ മലിനികരണം കുറയ്ക്കാൻ സാധിച്ചതോടെ ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ആണ് സർക്കാർ തീരുമാനിക്കാൻ സാധ്യത. സാധാരണക്കാർക്ക് വാങ്ങാൻ തരത്തിലാകുന്നതോടെ ല ഇടങ്ങളിലെയും യാത്രാദുരിതവും മറ്റും ഇല്ലാതെയാകും. അതുകൊണ്ട് തന്നെ ഇ.വി ബാറ്ററി നിര്‍മാണത്തിന് രാജ്യത്ത് തന്നെ ബാറ്ററി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

എന്നാൽ അടുത്ത കാലത്തായി വാഹനങ്ങളുടെ ഡിമാന്റ് വർധിച്ചതോടെ വാഹനങ്ങളുടെ വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സാധാരണകാർക്ക് തുക വഹിക്കാൻ പറ്റുന്നതിനും അപ്പുറമായി. ഇതോടെ വാഹനമെന്ന പ്രതീക്ഷ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. നികുതി നയങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ, വിതരണ ശൃംഖലയിലെ തടസങ്ങള്‍, ആഗോള വിപണിയിലെ വിലക്കയറ്റം, എന്നിവയാണ് ഇന്ത്യയിലെ വാഹനങ്ങളുടെ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വാഹനങ്ങളുടെ വില വർധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് രാജ്യത്തെ ജനങ്ങൾ

Follow Us