AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2025: പഴയ നികുതിവ്യവസ്ഥയിൽ മാറ്റങ്ങൾ; കോർപ്പറേറ്റ് നികുതിയിൽ ഇളവ്; ബജറ്റിലെ പ്രതീക്ഷകൾ

Union Budget Tax Slab To Change : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ പഴയ നികുതിവ്യവസ്ഥയിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. പഴയ നികുതി സ്ലാബിൽ മാറ്റം വരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Union Budget 2025: പഴയ നികുതിവ്യവസ്ഥയിൽ മാറ്റങ്ങൾ; കോർപ്പറേറ്റ് നികുതിയിൽ ഇളവ്; ബജറ്റിലെ പ്രതീക്ഷകൾ
പ്രതീകാത്മക ചിത്രംImage Credit source: Befunky
Abdul Basith
Abdul Basith | Published: 28 Jan 2025 | 01:34 PM

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമ്പോൾ പഴയ നികുതിവ്യവസ്ഥ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ട്. 2020ലെ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥയിലാണ് മാറ്റങ്ങൾ വരുത്തുക. 2023 ബജറ്റില്‍ ഈ നികുതി വ്യവസ്ഥയെ ഡിഫോള്‍ട്ട് ഓപ്ഷനാക്കി മാറ്റിയിരുന്നു. എന്നിട്ടും നികുതി വ്യവസ്ഥയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പഴയ നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ടുകൾ.

വരുന്ന ബജറ്റിൽ അവതരിപ്പിക്കുന്ന പുതിയ വ്യവസ്ഥ പ്രകാരം പ്രാഥമിക നികുതി സ്ലാബിൽ മാറ്റം വരുത്തുമെന്നാണ് സൂചന. നേരത്തെയുള്ള നികുതി വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി. പുതിയ നികുതി വ്യവസ്ഥയിൽ ഇത് മൂന്ന് ലക്ഷം മുതൽ 9 ലക്ഷം വരെയാക്കി മാറ്റുമെന്ന് വിദഗ്ധർ പറയുന്നു. അതുവഴി മധ്യവർഗക്കാരുടെ കയ്യിൽ കൂടുതൽ പണമുണ്ടാവുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പുതിയ നികുതി വ്യവസ്ഥകൾ അവതരിപ്പിക്കുമെന്ന് ഫൈനാൻഷ്യൽ സർവീസ് ഗ്രൂപ്പായ നോമുറയും റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിഗത നികുതി സ്ലാബിലും കോർപ്പറേറ്റ് ടാക്സി വ്യവസ്ഥകളിലും മാറ്റമുണ്ടാവുമെന്നാണ് നോമുറ പറയുന്നത്. ഉപഭോഗം വർധിപ്പിക്കാനും പൊതു പദ്ധതിച്ചെലവ് വർധിപ്പിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. ഇന്ത്യയെ നിർമ്മാണകേന്ദ്രമാക്കി മാറ്റി കാർഷിക നിക്ഷേപം വർധിപ്പിക്കാനും സ്വർണ ഇറക്കുമതി തീരുവ വർധിപ്പിക്കാനും തീരുമാനമുണ്ടാവാൻ സാധ്യതയുണ്ടെന്നും നോമുറയുടെ റിപ്പോർട്ടിലുണ്ട്.

കേരളത്തിൻ്റെ പ്രതീക്ഷകൾ
കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രതീക്ഷകളേറെയാണ്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പദ്ധതികൾക്ക് ബജറ്റിൽ അംഗീകാരം ലഭിക്കുമെന്നാണ് കേരളത്തിൻ്റെ പ്രതീക്ഷ. നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയും വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാതയുമടക്കം വിവിധ പദ്ധതികളാണ് റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്നത്. ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ചുചേർത്ത യോഗത്തിൽ വച്ച് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ ഇക്കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Also Read: Union Budget 2025: കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷകളേറെ; പ്രധാന ശ്രദ്ധ റെയിൽവേ വികസനത്തിൽ

കേരളത്തിൻ്റെ പ്രതീക്ഷകളും റെയിൽവേ വികസനത്തിലടക്കം സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളും ബജറ്റിൽ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. തലശ്ശേരി-മൈസുരു റെയില്‍ പാത, നിലമ്പൂർ – നഞ്ചൻകോട് റെയിൽ പാത, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, നിർദ്ദിഷ്ട സിൽവർ ലൈൻ തുടങ്ങി വിവിധ പദ്ധതികളാണ് സംസ്ഥാനം യോഗത്തിൽ അവതരിപ്പിച്ചത്. ഇവയ്ക്ക് ബജറ്റിൽ അർഹമായ പരിഗണന നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയും ചെയ്തു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടും സംസ്ഥാനം ആവശ്യങ്ങളുന്നയിച്ചു. തുറമുഖത്തിൻ്റെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ റെയിൽ പാത അടക്കം വിവിധ പദ്ധതികളുണ്ടാവണം. അല്ലെങ്കിൽ തുറമുഖത്തിൻ്റെ പൂർണമായ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കില്ല. അതുകൊണ്ട് തന്നെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ മേഖലയിൽ തന്നെ വലിയ നിക്ഷേപം ആവശ്യമാണ്. അതുണ്ടായില്ലെങ്കിൽ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവില്ലെന്നും സംസ്ഥാനം പറഞ്ഞു. ഇതടക്കം വിവിധ ആവശ്യങ്ങളാണ് സംസ്ഥാനം യോഗത്തിൽ ഉന്നയിച്ചത്. ഈ ആവശ്യങ്ങളിൽ ചിലതെങ്കിലും ബജറ്റിൽ പരിഗണിക്കുമെന്നും അതിലൂടെ സംസ്ഥാനത്തിന് ഇത്തവണ നേട്ടമുണ്ടാവുമെന്നുമാണ് പ്രതീക്ഷ.

 

Follow Us