AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Vegetable Price Hike: വിഷു വിപണി സജീവം, വില കൂടിയത് ഇവയ്ക്കൊക്കെ

Kerala Vegetable Price Hike In Vishu Season: കണിക്കൊന്നയും വി​ഗ്രഹങ്ങളും പച്ചക്കറികളുമൊക്കെയായി ഓരോ സാധനങ്ങളും വാങ്ങാൻ നിരവധി പേരാണ് എത്തുന്നത്. ഇതിനനുസരിച്ച് വിഷുവിന് പ്രധാനികളായ പലതിന്റെയും വില ഉയരുന്നുമുണ്ട്. കണിക്കൊന്നയ്ക്ക് നിലവിൽ രാജകീയ പദവിയാണ്. ഒറിജിലിനെ വെല്ലും പ്ലാസ്റ്റിക് കണിക്കൊന്ന പൂവ് കടകളിൽ ലഭ്യമാണ്.

Kerala Vegetable Price Hike: വിഷു വിപണി സജീവം, വില കൂടിയത് ഇവയ്ക്കൊക്കെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 23 Apr 2026 | 05:05 PM

വിഷുക്കാലത്തെ വരവേറ്റ് വിപണികളും ഒരുങ്ങിക്കഴിഞ്ഞു. കണിക്കൊന്നയും വി​ഗ്രഹങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയായി വിപണി സജ്ജമായി തുടങ്ങി. ഓരോ സാധനങ്ങളും വാങ്ങാൻ മാർക്കറ്റിലേക്ക് നിരവധി പേരാണ് എത്തുന്നത്. എന്നാൽ വിഷുവിന് (Vishu 2026) പ്രധാനികളായ പച്ചക്കറിയുൾപ്പടെ പല ഉത്പനങ്ങളുടെയും വില ഉയരുകയാണ് (Kerala Vegetable Price Hike). നിലവിൽ ഓരോ ഉത്പനങ്ങളുടെ വില എത്രയാണെന്ന് പരിശോധിച്ചാലോ…

കണിവെക്കാനുള്ള ചിലവ് എത്ര?

വിഷുവിന് പ്രധാനിയായ കണിക്കൊന്നയ്ക്ക് നിലവിൽ രാജകീയ പദവിയാണ്. ഒറിജിലിനെ വെല്ലും പ്ലാസ്റ്റിക് കണിക്കൊന്ന പൂവ് മാർക്കറ്റുകളിൽ ഇടം പിടിച്ച് തുടങ്ങി. 90 രൂപ മുതലാണ് പലയിടത്തും വില. കൂടാതെ, കണി ഒരുക്കുന്നതിന് വേണ്ടിയുള്ള മഞ്ഞ മുണ്ടിന് 30 രൂപ, ഒരു മയിൽ പീലി 50 രൂപ, കണ്ണാടിക്ക് 30 മുതൽ 50 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഇതിനോടൊപ്പം കൃഷ്ണ വിഗ്രഹങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്.

ALSO READ : Milma Milk Price: പാലല്ലേ മില്‍മേ…വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു

പച്ചക്കറിക്ക് തീവില

അതേസമയം, വിഷുക്കാലമെത്തിയതോടെ പലയിടത്തും പച്ചക്കറികളുടെ വില ഉയരുന്നതായാണ് വിവരം. കണി വെക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന കണിവെള്ളരി, ചക്ക, പഴങ്ങൾ എന്നിവയൊക്കെ ഡിമാൻഡ് ഉയർന്നതോടെ വിലയും ഉയർന്നിട്ടുണ്ട്. നിലവിലെ വില അനുസരിച്ച് ചെറിയ ഉള്ളിക്ക് 54  മുതൽ 68 രൂപയാണ്, തക്കാളി 19 മുതൽ 24 രൂപ, മുളക് 61 മുതൽ  77 രൂപ, കാബേജ് 22 മുതൽ 27 രൂപ എന്നിങ്ങനെയാണ് ഒരു കിലോയുടെ റീട്ടെയ്ൽ നിരക്ക്.

വെള്ളരി ഒരു കിലോയ്ക്ക് 28 രൂപയാണ് വില. മുരിങ്ങയ്ക്ക് 50 രൂപയാണ് നൽകേണ്ടത്. നാരങ്ങ 50 രൂപ, പടവലം 31, മധുരക്കിഴങ്ങ് 60 രൂപ, വെണ്ടയ്ക്ക 33 രൂപ, മത്തൻ 23 രൂപ, ബീൻസ് 32 രൂപ, പാവയ്ക്ക 39 രൂപ എന്നിങ്ങനെയാണ് വെജിറ്റബിൾ മാർക്കറ്റ് പ്രൈസ്.കോം അനുസരിച്ച് ഇന്നത്തെ വിലവിവരം.

Follow Us