AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Fruits Price: പഴങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവ്; തണ്ണിമത്തന് വെറും 2 രൂപ, ഉടന്‍ വാങ്ങാം

Bengaluru Market Price Update Today: തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ സീസണല്‍ പഴങ്ങളുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിലയിടിവ് ആശ്വാസമാകുമെങ്കിലും കര്‍ഷകര്‍ക്ക് വലിയ നഷ്ടം സൃഷ്ടിക്കുകയാണ്.

Bengaluru Fruits Price: പഴങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവ്; തണ്ണിമത്തന് വെറും 2 രൂപ, ഉടന്‍ വാങ്ങാം
പ്രതീകാത്മക ചിത്രം Image Credit source: Smartshots International/Moment/Getty Images
Shiji M K
Shiji M K | Published: 15 Mar 2026 | 11:31 AM

മികച്ച വിളവെടുപ്പ് കാലം എപ്പോഴും വിലക്കുറവും സമ്മാനിക്കാറുണ്ട്. നല്ല വിളവ് ലഭിക്കുന്നത് വഴി വിപണിയിലേക്ക് കൂടുതലായി പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതാണ് ഇതിന് കാരണം. ഇത്തവണയും ബെംഗളൂരുവില്‍ സംഭവിച്ചിരിക്കുന്നത് മികച്ച വിളവെടുപ്പാണ്. ഇതോടെ നഗരത്തില്‍ പഴങ്ങളുടെ വിലയില്‍ കുത്തനെ ഇടിവ്.

തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ സീസണല്‍ പഴങ്ങളുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിലയിടിവ് ആശ്വാസമാകുമെങ്കിലും കര്‍ഷകര്‍ക്ക് വലിയ നഷ്ടം സൃഷ്ടിക്കുകയാണ്. കൃഷിക്ക് ചെലവായ തുക പോലും പലര്‍ക്കും ഇവ വിറ്റുകിട്ടുന്നതില്‍ നിന്ന് തിരിച്ചുപിടിക്കാനാകുന്നില്ല.

ഒരാഴ്ച മുമ്പുവരെ കിലോയ്ക്ക് 14 രൂപയുണ്ടായിരുന്നു തണ്ണിമത്തന് നിലവില്‍ 7 രൂപയാണ് വില. എന്നാല്‍ ചില ഇനങ്ങളുടെ വില 2 രൂപയായും കുറഞ്ഞിട്ടുണ്ട്. നഗരത്തിലെ ചില്ലറ വ്യാപാരികള്‍ കിലോയ്ക്ക് 20 മുതല്‍ 30 രൂപ വരെ ഈടാക്കിയാണ് തണ്ണിമത്തന്‍ വില്‍ക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ 7 രൂപയും.

വാഴപ്പഴത്തിന്റെ വിലയും കുത്തനെ താഴോട്ടാണ്. കഴിഞ്ഞ മാസം 20 രൂപയ്ക്ക് മുകളില്‍ കിലോയ്ക്ക് വിലയുണ്ടായിരുന്ന വാഴപ്പഴത്തിന് നിലവില്‍ പത്തും പതിനഞ്ചുമാണ് വില. വേനല്‍ക്കാലത്ത് വിളവെടുക്കുന്ന വാഴപ്പഴത്തിന്റെ അളവ് വളരെ കൂടുതലാണ്. എന്നാല്‍ അതിന് മതിയായ വില ലഭിക്കാത്തത് തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

Also Read: Bengaluru Jackfruit Price: ഹൊ ചക്കയ്‌ക്കൊക്കെ എന്താ വില; ബെംഗളൂരുകാര്‍ വിലക്കയറ്റത്തില്‍ പെട്ടു

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം പഴങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാനായി വിളവെടുത്ത പല പഴങ്ങളും ഇന്ത്യന്‍ വിപണിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന പരാതിയും കച്ചവടക്കാര്‍ക്കുണ്ട്.

Follow Us