AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

SIP: 15 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തിന് ഏത് മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം?

Best Mutual Funds for 15 Year SIP: രണ്ട് ഓപ്ഷനുകളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. നിപ്പോണ്‍ ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട് സജീവമായി നിലനില്‍ക്കുന്ന പദ്ധതിയാണ്. മാത്രമല്ല, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവയിലെല്ലാം ഓഹരികള്‍ കുറഞ്ഞത് 25 ശതമാനമെങ്കിലുമുണ്ട്. എഡല്‍വീസ് നിഫ്റ്റി 500 മള്‍ട്ടിക്യാപ്പ് മൊമന്റം ക്വാളിറ്റി 50 ഇന്‍ഡക്‌സ് ഫണ്ട് ഒരു റൂള്‍ അധിഷ്ഠിതമാണ്.

SIP: 15 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തിന് ഏത് മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം?
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Updated On: 24 Apr 2026 | 04:41 PM

ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എപ്പോഴും വലിയ നേട്ടം സ്വന്തമാക്കുന്നതിന് നിക്ഷേപകരെ സഹായിക്കാറുണ്ട്. ശരിയായ ഫണ്ട് തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്നത് വളരെ പ്രധാനമാണ്. പോര്‍ട്ട്‌ഫോളിയോ വളരെ വലുതാണെങ്കിലും മികച്ച ഫണ്ടുകളും പലപ്പോഴും ഉണ്ടാകാറില്ല. എന്നാല്‍ ഇനിയും അങ്ങനെ പോയാല്‍ മതിയോ? 15 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോര്‍ട്ട്‌ഫോളിയോ എങ്ങനെയായിരിക്കണമെന്ന് പരിശോധിക്കാം.

15 വര്‍ഷത്തെ നിക്ഷേപം

മള്‍ട്ടിക്യാപ് ഫണ്ടുകള്‍ ആക്ടീവ് മാനേജ്‌മെന്റിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപം വൈവിധ്യവത്കരിച്ചാല്‍ മികച്ച നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

എന്നാല്‍ ഫാക്ടര്‍ ഫണ്ടുകള്‍ പാസീവ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വാല്യൂ, മൊമന്റം, ക്വാളിറ്റി തുടങ്ങിയ പ്രത്യേക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവയിലെ നിക്ഷേപം.

തിരഞ്ഞെടുക്കാവുന്ന ഫണ്ടുകള്‍

  • നിപ്പോണ്‍ ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട്
  • എഡല്‍വീസ് നിഫ്റ്റി 500 മള്‍ട്ടിക്യാപ് മൊമന്റം ക്വാളിറ്റി 50 ഇന്‍ഡക്‌സ് ഫണ്ട്

Also Read: PPF: 18 വയസായോ? വേഗം പിപിഎഫില്‍ പണം നിക്ഷേപിച്ചോളൂ; വന്‍ നേട്ടം

എന്നീ രണ്ട് ഓപ്ഷനുകളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. നിപ്പോണ്‍ ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട് സജീവമായി നിലനില്‍ക്കുന്ന പദ്ധതിയാണ്. മാത്രമല്ല, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവയിലെല്ലാം ഓഹരികള്‍ കുറഞ്ഞത് 25 ശതമാനമെങ്കിലുമുണ്ട്. എഡല്‍വീസ് നിഫ്റ്റി 500 മള്‍ട്ടിക്യാപ്പ് മൊമന്റം ക്വാളിറ്റി 50 ഇന്‍ഡക്‌സ് ഫണ്ട് ഒരു റൂള്‍ അധിഷ്ഠിതമാണ്.

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍?

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളുടെയും നിക്ഷേപം നടക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളെ കേന്ദ്രീകരിച്ചാണ്. ഉയര്‍ന്ന ലാഭം വേഗത്തില്‍ നേടാനാകില്ലെന്ന കാര്യം ഉള്‍ക്കൊണ്ട് തന്നെയാണ് ആളുകള്‍ മ്യൂച്വല്‍ ഫണില്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഇപ്പോഴും എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നറിയാത്ത ഒരുപാടാളുകള്‍ നമുക്കിടയിലുണ്ട്.

ഒട്ടനവധി നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച് ഓഹരികള്‍, ബോണ്ടുകള്‍ മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന സംവിധാനമാണ് മ്യൂച്വല്‍ ഫണ്ട്. ഇത്തരം ഫണ്ടുകള്‍ ഫണ്ട് മാനേജര്‍മാരാണ് നിയന്ത്രിക്കുന്നത്. പ്രധാനമായും മൂന്നുതരത്തിലാണ് മ്യൂച്വല്‍ ഫണ്ടുകളുള്ളത്.

  • ഇക്വിറ്റി ഫണ്ടുകള്‍
  • ഡെറ്റ് ഫണ്ടുകള്‍
  • ഹൈബ്രിഡ് ഫണ്ടുകള്‍

എന്നിവയാണത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഗുണം ചെയ്യുക.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

Follow Us