AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

എസ്ബിഐയിൽ മികച്ച അവസരം! ജൂനിയർ അസോസിയേറ്റ് നിയമനം; മാസം 46,000 രൂപ ശമ്പളത്തിൽ ജോലി നേടാം

SBI Clerk Exam 2026: എസ്ബിഐ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രമായി അപേക്ഷിക്കാവുന്നതാണ്. പ്രാഥമിക പരീക്ഷ 2026 സെപ്റ്റംബർ മാസത്തിലും, പ്രധാന പരീക്ഷ 2026 നവംബർ മാസത്തിലും നടത്തുന്നതാണ്.

എസ്ബിഐയിൽ മികച്ച അവസരം! ജൂനിയർ അസോസിയേറ്റ് നിയമനം; മാസം 46,000 രൂപ ശമ്പളത്തിൽ ജോലി നേടാം
State Bank of India SBIImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 Aug 2026 | 03:02 PM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രമായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ നിർദ്ദിഷ്ട പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും ഉദ്യോഗാർത്ഥികൾക്ക് പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

പ്രാഥമിക പരീക്ഷ 2026 സെപ്റ്റംബർ മാസത്തിലും, പ്രധാന പരീക്ഷ 2026 നവംബർ മാസത്തിലും നടത്തുന്നതാണ്. വിവരങ്ങൾക്കും പുതിയ അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പതിവായി സന്ദര്‍ശിക്കണം.

പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും

ഉദ്യോഗാർത്ഥികൾക്ക് 20 വയസ്സിൽ താഴെയോ 28 വയസ്സിൽ കൂടുതലോ പ്രായമുണ്ടാകാൻ പാടില്ല. അതായത്, ഉദ്യോഗാർത്ഥികൾ 02.04.1998-ന് മുമ്പോ 01.04.2006-ന് ശേഷമോ ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉൾപ്പെടെ).

ഏതെങ്കിലും വിഷയത്തിലെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐഡിഡി) സർട്ടിഫിക്കറ്റുള്ളവർ 2026 ഡിസംബര്‍ 31-ന് മുമ്പ്‌ ഡിഗ്രി പാസ്സായിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ബിരുദത്തിന്റെ അവസാന വർഷത്തിലോ സെമസ്റ്ററിലോ പഠിക്കുന്നവർക്കും താൽക്കാലികമായി അപേക്ഷിക്കാം. എന്നാൽ ഇവർ പ്രൊവിഷണലായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, 31.12.2026-ഓ അതിനുമുമ്പോ ബിരുദ പരീക്ഷ പാസ്സായി എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.

Also Read: Kerala High Court Recruitment: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഓൺലൈൻ പരീക്ഷയും (പ്രാഥമിക പരീക്ഷയും പ്രധാന പരീക്ഷയും) പ്രാദേശിക ഭാഷാ പരിശോധനയും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 100 മാർക്കിന്റെ ഒബ്‌ജക്റ്റീവ് പരീക്ഷ ഓൺലൈനായി നടത്തുന്നതാണ്. 1 മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷയിൽ 3 വിഭാഗങ്ങൾ ഉണ്ടായിരിക്കും: ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി.

ഓൺലൈൻ പ്രധാന പരീക്ഷയുടെ ഘടന ഇനിപ്പറയുന്ന രീതിയിലാണ്: ജനറൽ/ഫിനാൻഷ്യൽ അവെയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്. ഉദ്യോഗാർത്ഥിക്ക് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കേന്ദ്രത്തിന്റെ പേര് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ അപേക്ഷകരുടെ എണ്ണം, ഭരണപരമായ സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കാനോ പുതിയവ കൂട്ടിച്ചേർക്കാനോ എസ്‌ബിഐക്ക് അധികാരമുണ്ട്. കൂടാതെ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കാത്ത മറ്റൊരു കേന്ദ്രവും അനുവദിക്കാൻ എസ്‌ബിഐക്ക് അവകാശമുണ്ട്.

ശമ്പളമെത്ര?

24050-64480 ആണ് ശമ്പള സ്‌കെയില്‍. മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ പുതുതായി ചേരുന്ന ക്ലറിക്കൽ കേഡർ ജീവനക്കാരന് പ്രതിമാസം ലഭിക്കുന്ന പ്രാരംഭ ആകെ ശമ്പളം നിലവിലെ ഡിഎ, മറ്റ് അലവൻസുകൾ, ബിരുദധാരികളായ ജൂനിയർ അസോസിയേറ്റുകൾക്കുള്ള 2 അധിക ഇന്‍ക്രിമെന്റുകൾ എന്നിവയടക്കം ഏകദേശം 46,000 രൂപ ആയിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ബാങ്കിൽ ചേരുന്ന സമയത്ത് നിലവിലുള്ള സർവീസ് റെഗുലേഷനുകളിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. പുതുതായി നിയമിക്കപ്പെടുന്ന ജൂനിയർ അസോസിയേറ്റുകൾക്ക് കുറഞ്ഞത് 6 മാസത്തെ പ്രൊബേഷൻ കാലയളവ് ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ബാങ്കിന്റെ വെബ്‌സൈറ്റായ https://sbi.bank.in/web/careers/current-openings വഴി ‘Recruitment of Junior Associates 2026’ ലിങ്കിൽ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

English Summary

State Bank of India is recruiting Junior Associates for customer support and sales roles across India. Applicants must be aged 20 to 28 with a recognized degree or equivalent qualification. Selection involves online preliminary and main examinations, followed by a local language test.

Follow Us