AIIMS NORCET 2026: എയിംസില്‍ നഴ്‌സിങ് ഓഫീസറാകാം; മികച്ച ശമ്പളം; അപേക്ഷാ നടപടികള്‍ ഉടന്‍
Nursing Officer Recruitment Common Eligibility Test 2026: എയിംസില്‍ നഴ്‌സിങ് ഓഫീസറാകാം. നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 16 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
എയിംസില്‍ നഴ്‌സിങ് ഓഫീസറാകാന്‍ അവസരം. നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET 10) ഫെബ്രുവരി 24 മുതല്‍ അപേക്ഷിക്കാം. എയിംസ് വെബ്‌സൈറ്റ് www.aiimsexams.ac.in വഴി മാര്‍ച്ച് 16 വൈകുന്നേരം അഞ്ച് വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. 18-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 3,000 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2,400 രൂപ മതി.
ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അല്ലെങ്കില്‍ സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്/ബിഎസ്‌സി നഴ്‌സിങ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ബിഎസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്) / പോസ്റ്റ്-ബേസിക് ബിഎസ്‌സി നഴ്‌സിംഗ് ഉള്ളവര്‍ക്കും അപേക്ഷിക്കാം.
ജനറൽ നഴ്സിംഗ് മിഡ്‌വൈഫറിയിൽ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 50 കിടക്കകളുള്ള ഒരു ആശുപത്രിയിൽ രണ്ട് വർഷത്തെ പരിചയവും വേണം. ഏത് യോഗ്യതയുള്ള അപേക്ഷകരും സംസ്ഥാന അല്ലെങ്കില്‍ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ നഴ്‌സ്, മിഡ്‌വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം.
ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. പരീക്ഷ എഴുതുന്ന പട്ടികജാതി/പട്ടികവർഗ അപേക്ഷകരുടെ ഫീസ് സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കും ഫലപ്രഖ്യാപനത്തിനും യഥാസമയം തിരികെ നൽകുന്നതാണ്. ഏപ്രില്‍ 11-ന് പ്രിലിമിനറി പരീക്ഷ നടത്തും. ഓണ്‍ലൈനായാണ് പരീക്ഷ. ഏപ്രില്‍ 30-നാണ് മെയിന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഔദ്യോഗിക വിജ്ഞാപനം ലഭ്യമായതിന് ശേഷം അത് പൂര്‍ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.