Amazon scholarship for women: എഞ്ചിനിയറിംഗിൽ കരിയർ കാണുന്ന പെൺകുട്ടികൾ ശ്രദ്ധിക്കൂ? ആമസോണിന്റെ സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം

Amazon scholarship for women Application date: കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിലോ അനുബന്ധ മേഖലകളിലോ ബിരുദ പഠനം നടത്തുന്ന 500 വനിതാ വിദ്യാർത്ഥികൾക്ക് പിന്തുണ നല്കി ഈ മേഖലയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം.

Amazon scholarship for women: എഞ്ചിനിയറിംഗിൽ കരിയർ കാണുന്ന പെൺകുട്ടികൾ ശ്രദ്ധിക്കൂ? ആമസോണിന്റെ സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം
Published: 

18 Aug 2024 | 03:33 PM

കൊച്ചി: എഞ്ചിനീയറിങ്ങിൽ കരിയർ സ്വപ്നം കാണുന്ന പെൺകുട്ടിയാണോ നിങ്ങൾ. എങ്കിൽ ആമസോൺ ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ് പഠനം നടത്തുന്ന വിദ്യാർഥിനികൾക്ക് നാലുവർഷം കൊണ്ട് സ്കോളർഷിപ് തുക ലഭിക്കും. 200,000 രൂപയാണ് സ്‌കോളർഷിപ്പ് തുക.

എഞ്ചിനിയറിംഗിൽ കരിയർ തുടരാൻ ഇന്ത്യയിലെ യുവതികളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി. അവരെ ശാക്തീകരിക്കുന്നതിനാണ് സ്‌കോളർഷിപ്പ് ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിലോ അനുബന്ധ മേഖലകളിലോ ബിരുദ പഠനം നടത്തുന്ന 500 വനിതാ വിദ്യാർത്ഥികൾക്ക് പിന്തുണ നല്കി ഈ മേഖലയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. സാമ്പത്തിക സഹായത്തിനപ്പുറം ആമസോൺ ജീവനക്കാരിൽ നിന്നുള്ള മെന്റർഷിപ്പും മാർഗനിർദേശവും ഇവർക്കു ലഭിക്കും. ഇത് ഉൾപ്പെടുന്ന ഒരു സമഗ്ര വികസന പദ്ധതിയാണ് പ്രോഗ്രാമിലുള്ളത്.

ALSO READ – ഓണപ്പരീക്ഷ ഇങ്ങെത്തി; ഇത്തവണ പ്ലസ് ടു ചോദ്യപേപ്പർ തയ്യാറാക്കുന്നത് സ്കൂളുകളിൽ തന്നെ…

രണ്ടാം വർഷം വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനവും ഉണ്ട്. വിദ്യാർത്ഥികൾക്ക് വ്യവസായ വൈദഗ്ധ്യം നല്കുന്നതിനും വിജയകരമായ കരിയറിന് അവരെ സജ്ജമാക്കുന്നതിനുമായി പത്തുമാസം ദൈർഘ്യമുള്ള ബൂട്ട്ക്യാമ്പും സംഘടിപ്പിക്കും എന്നും വിവരമുണ്ട്. ഏറ്റവും കഴിവുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാൻ ആമസോൺ ഫൗണ്ടേഷൻ ഫോർ എക്സലൻസുമായി സഹകരിച്ച് കർശനമായ മൂല്യനിർണ്ണയം നടത്താനും തീരുമാനം ഉണ്ട്.

അക്കാദമിക് മെറിറ്റ്, സാമ്പത്തിക ആവശ്യം, പ്രകടമായ നേതൃത്വ ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാവും സ്കോളർഷിപ്പുകൾ നൽകുന്നത്. അർഹരായവർക്ക് അവരുടെ പഠനങ്ങളും പ്രോജക്റ്റുകളും സുഗമമാക്കുന്നതിന് ലാപ്ടോപ്പ് ലഭ്യമാക്കും.

ആമസോണിന്റെയും എഫ്എഫ്ഇയുടെയും പ്രതിനിധികൾ അടങ്ങുന്ന സെലക്ഷൻ കമ്മിറ്റി അപേക്ഷകൾ പരിശോധിക്കും. ഷോർട്ട്ലിസ്റ്റ് ചെയ്ത വിദ്യാർത്ഥിനികളെ അക്കാദമിക് റെക്കോർഡുകൾ, ഉപന്യാസ രചന, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വഴികളിലൂടെ ആവും തിരഞ്ഞെടുക്കുക.

ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം സ്‌കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 31 വരെയാണ്. തിരഞ്ഞെടുത്ത വിദ്യാർത്ഥിനികളെ ജനുവരി 2025-നകം പ്രഖ്യാപിക്കും എന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – www.amazonfutureengineer.in/scholarship എന്ന വെബിസൈറ്റ് സന്ദർശിക്കുക.

Follow Us
Related Stories
KDRB: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പുറത്ത്; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
RRC Western Railway Jobs: റെയിൽവേയിൽ ജോലി സ്വപ്നമാണോ? പത്താം ക്ലാസും ഐടിഐയും മതി; ഇപ്പോൾ അപേക്ഷിക്കാം
Kerala SSLC Exam 2026: ചിരിച്ചുകൊണ്ട് കുട്ടികൾ പുറത്തേക്ക്; ഇത്തവണത്തെ ഹിന്ദി പരീക്ഷ എളുപ്പമായിരുന്നോ?
KEAM 2026: പേരും, ഒപ്പും, ഫോട്ടോയും പരിശോധിക്കാം; തെറ്റിച്ചാല്‍ പണി പാളും; കീമിന് അപേക്ഷിച്ചവര്‍ക്ക് നിര്‍ണായക അറിയിപ്പ്‌
Indian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാം! റിക്രൂട്ട്‌മെന്റ് ആരംഭിച്ചു; ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം
Kerala SSLC Exam 2026: കണക്ക് പരീക്ഷയെ പേടിക്കണ്ട, നമുക്ക് തകർക്കാം; വേ​ഗം പഠിച്ചോ, സമയം കുറവാണ്
മുടികൊഴിച്ചിൽ തടയാൻ ചിക്കൻ സാലഡ്! ഇത് കഴിച്ചാൽ മതി
ചക്ക കൊഴുക്കട്ടയാണ് ഇപ്പോള്‍ താരം; അഞ്ച് മിനിറ്റ് മതി പാചകത്തിന്
ചപ്പാത്തി കാസറോളിൽ വയ്ക്കുമ്പോൾ ശ്രദ്ധ വേണം
ടേസ്റ്റില്‍ മാങ്ങ തോല്‍ക്കും, കോവയ്ക്ക ഉപ്പിലിട്ടാലോ?
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി
ആനപ്പുറത്ത് കയറേണ്ടത് എങ്ങനെയാണെന്ന് കണ്ടോ?
കാമുകിക്കൊപ്പം ഫെറാറി കാറിൽ ഹാർദിക് പാണ്ഡ്യ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എപ്പോള്‍? വി.ഡി. സതീശന്‍ വെളിപ്പെടുത്തുന്നു