August 15 Current Affairs 2026: ആഘോഷനിറവില്‍ രാജ്യം; സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം; കറന്റ് അഫയേഴ്‌സ്

August 15 Current Affairs 2026: India’s 80th Independence Day Key Facts: ഓഗസ്റ്റ് 15 ഒരു ആഘോഷദിനം മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ഓര്‍മിക്കാനുള്ള ദിവസം കൂടിയാണ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയ നിരവധി നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സംഭാവനകള്‍ ഈ ദിനത്തില്‍ ഓര്‍മിക്കപ്പെടുന്നു.

August 15 Current Affairs 2026: ആഘോഷനിറവില്‍ രാജ്യം; സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം; കറന്റ് അഫയേഴ്‌സ്

ഇന്ത്യന്‍ ദേശീയ പതാക

Published: 

12 Aug 2026 | 10:09 AM

രാജ്യം 80ാം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 79 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിയും സാംസ്‌കാരിക പരിപാടികള്‍ നടത്തിയുമെല്ലാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. വെറും ഒരു ദിവസത്തെ പോരാട്ടമല്ല സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രം, ദേശീയ ചിഹ്നങ്ങള്‍, ഭരണഘടന, രാജ്യത്തിന്റെ വികസന നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാനുള്ള അവസരം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനവും.

സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ

ഓഗസ്റ്റ് 15 ഒരു ആഘോഷദിനം മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ഓര്‍മിക്കാനുള്ള ദിവസം കൂടിയാണ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയ നിരവധി നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സംഭാവനകള്‍ ഈ ദിനത്തില്‍ ഓര്‍മിക്കപ്പെടുന്നു.

വിവിധ ആശയങ്ങളും സമരമാര്‍ഗങ്ങളും പിന്തുടര്‍ന്ന നിരവധി വ്യക്തികളുടെ ത്യാഗവും പോരാട്ടവുമാണ് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പരിചയപ്പെടുത്തുന്നതിനും ഈ ദിനം പ്രധാനമാണ്.

എത്രാമത്തെ സ്വാതന്ത്ര്യദിനം?

1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. അതിനാല്‍ 2026 ഓഗസ്റ്റ് 15ന് ഇന്ത്യ 79 വര്‍ഷത്തെ സ്വാതന്ത്ര്യം പൂര്‍ത്തിയാക്കുകയാണ്. വര്‍ഷം 79 ആണെങ്കിലും, 2026ല്‍ രാജ്യം ആഘോഷിക്കുന്നത് 80ാം സ്വാതന്ത്ര്യദിനമാണ്. സ്വാതന്ത്ര്യം ലഭിച്ച ആ ദിനത്തില്‍ തന്നെ രാജ്യത്തിന്റെ ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ചതാണ് ഈ മാറ്റത്തിന് കാരണം. സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യം നേടിയിട്ട് പൂര്‍ത്തിയാകുന്ന വര്‍ഷങ്ങളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ട്.

സ്വാതന്ത്ര്യദിന പ്രധാന ചോദ്യങ്ങള്‍

2026ല്‍ ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്- 80ാം സ്വാതന്ത്ര്യദിനം

ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന്- 1947 ഓഗസ്റ്റ് 15

ദേശീയതലത്തിലെ സ്വാതന്ത്ര്യദിന ചടങ്ങ് പ്രധാനമായും എവിടെയാണ് നടക്കുന്നത്- ന്യൂഡല്‍ഹിയിലെ ചെങ്കോട്ട

2026 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എത്ര വര്‍ഷം പൂര്‍ത്തിയാകും- 79 വര്‍ഷം

ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്‍ എന്തുമായി ബന്ധപ്പെട്ടതാണ്- ദേശീയപതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്- ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ത്യയുടെ ദേശീയപതാക രൂപകല്‍പ്പന ചെയ്തത് ആര്- പിംഗളി വെങ്കയ്യ

രാഷ്ട്രപിതാവ് ആര്- മഹാത്മഗാന്ധി

ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആര്- രവീന്ദ്രനാഥ ടാഗോര്‍

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് എപ്പോഴാണ്- 1911ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തി

ഇന്ത്യയുടെ ദേശീയഗാനത്തിന്റെ പേര് എന്താണ്- ജന ഗണ മന

ഇന്ത്യയുടെ ദേശീയഗീതം ഏതാണ്- വന്ദേ മാതരം

വന്ദേ മാതരം രചിച്ചത് ആര്- ബങ്കിംചന്ദ്ര ചട്ടോപാധ്യായ

ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരം നടന്നത് ഏത് വര്‍ഷമാണ്- 1857

1857ലെ കലാപം മറ്റൊരു പേരില്‍ അറിയപ്പെടുന്നത് എന്താണ്- ശിപായി ലഹള അഥവാ ഒന്നാം സ്വാതന്ത്ര്യസമരം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായത് ഏത് വര്‍ഷമാണ്- 1885

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആര്- ഡബ്ല്യുസി ബാനര്‍ജി

മഹാത്മാഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയത് ഏത് വര്‍ഷമാണ്- 1915

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത് ഏത് വര്‍ഷമാണ്- 1919

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ആര്- ജനറല്‍ റെജിനാള്‍ഡ് ഡയര്‍

Also Read: Current Affairs 2026: അവയവ മാറ്റിവെക്കലിനുള്ള പുതിയ പോര്‍ട്ടല്‍ ഏത്? കറന്റ് അഫയേഴ്‌സ് 2026

ഗാന്ധിജി നയിച്ച ദണ്ഡിയാത്ര ഏത് സമരവുമായി ബന്ധപ്പെട്ടതാണ്- ഉപ്പുസത്യാഗ്രഹം

ദണ്ഡിയാത്ര നടന്നത് ഏത് വര്‍ഷമാണ്- 1930

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത് ഏത് വര്‍ഷമാണ്- 1942

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു- Do or Die അഥവാ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

സ്വരാജ് എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര്- ബാലഗംഗാധര തിലക്.

നേതാജി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര്- സുഭാഷ് ചന്ദ്രബോസ്

ഇന്ത്യന്‍ നാഷണല്‍ ആര്‍മി അഥവാ ഐഎന്‍എയുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ട നേതാവ് ആര്- സുഭാഷ് ചന്ദ്രബോസ്

ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ആര്- ഭഗത് സിങ്

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത് എന്നാണ്- 1949 നവംബര്‍ 26

ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തില്‍ വന്നത് എന്നാണ്- 1950 ജനുവരി 26

ഇന്ത്യയുടെ ദേശീയപതാകയ്ക്ക് മൂന്ന് നിറങ്ങള്‍ ഏതൊക്കെയാണ്- കാവി, വെള്ള, പച്ച

ദേശീയപതാകയുടെ മധ്യഭാഗത്തുള്ള ചക്രം ഏതാണ്- അശോകചക്രം

അശോകചക്രത്തില്‍ എത്ര ആരക്കാലുകളുണ്ട്- 24

ഇന്ത്യയുടെ ദേശീയചിഹ്നം ഏതാണ്- സാരനാഥിലെ അശോക സിംഹസ്തംഭം

സത്യമേവ ജയതേ എന്നത് എവിടെ നിന്നുള്ളതാണ്- മുണ്ഡക ഉപനിഷത്തില്‍ നിന്ന്

ഇന്ത്യയുടെ ദേശീയപതാക ഔദ്യോഗികമായി അംഗീകരിച്ചത് എന്നാണ്- 1947 ജൂലൈ 22

English Summary

August 15 is an important date for India and a key topic for general knowledge and competitive exams. This article covers important Independence Day questions and answers, along with facts about India’s freedom struggle, national symbols and freedom fighters.

Follow Us
കർക്കിടകവാവ് ദിനത്തിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!
റെഡ്മി നോട്ട് 17 5G വിൽപ്പനയ്ക്ക്; വില, ഡിസ്കൗണ്ട്...
പ്രോട്ടീൻ ഷേക്ക് എപ്പോൾ കുടിക്കണം? ശരിയായ സമയം ഇതാണ്!
വരുന്നു പുതിയ ഹിമാലയൻ 440... വില കുറയും!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു