Kerala School Holiday: വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Kerala School College Holiday: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്

Kerala School Holiday: വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പ്രതീകാത്മക ചിത്രം

Updated On: 

05 Jun 2025 | 09:57 PM

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ബക്രീദ് പ്രമാണിച്ചാണ് അവധി. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബക്രീദ് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് അവധി ശനിയാഴ്ച മാത്രം മതിയെന്നായിരുന്നു മന്ത്രിസഭായോഗത്തിലെ തീരുമാനം. എന്നാല്‍ നാളെയും അവധി അവധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ അടക്കം രംഗത്തെത്തി. കലണ്ടറുകളില്‍ ബക്രീദ് അവധി നാളെ (ജൂണ്‍ 6) യാണ് കാണിച്ചിരിക്കുന്നത്. നാളത്തെ അവധി റദ്ദാക്കിയത് ആശയക്കുഴപ്പങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.

Read Also: KEAM Rank List 2025: പ്ലസ് ടു മാര്‍ക്ക് നല്‍കേണ്ട സമയപരിധി കഴിഞ്ഞു; കീം റാങ്ക് ലിസ്റ്റ് ഉടനെത്തുമോ?

വെള്ളിയാഴ്ചയും അവധി വേണമെന്ന ആവശ്യം ശക്തമായതോടെ രാത്രിയിലായിരുന്നു അവധി പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മുന്‍നിശ്ചയിച്ചതുപോലെ ശനിയാഴ്ച മാത്രമായിരിക്കും അവധി. 1881-ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് ബാധകമായ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
8th Pay Commission GK: എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് എന്തറിയാം? പഠിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങള്‍
Railway Job Update: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Kerala Plus One Improvement Exam 2026: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ
എസ്ബിഐയിൽ മികച്ച അവസരം! ജൂനിയർ അസോസിയേറ്റ് നിയമനം; മാസം 46,000 രൂപ ശമ്പളത്തിൽ ജോലി നേടാം
Kerala High Court Recruitment: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി