AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CUSAT CAT Result 2025: കുസാറ്റ് കാറ്റ് ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടതിങ്ങനെ

CUSAT CAT 2025 Result Announced: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ വിവിധ അണ്ടർഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 10 മുതൽ 12 വരെയായിരുന്നു കമ്പ്യൂട്ടർ അധിഷ്ഠിത (സിബിറ്റി) പരീക്ഷ നടന്നത്.

CUSAT CAT Result 2025: കുസാറ്റ് കാറ്റ് ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടതിങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 04 Jun 2025 14:08 PM

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുജി, പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നടത്തിയ പൊതുപ്രവേശന പരീക്ഷയായ കുസാറ്റ് കാറ്റ് (കോമൺ അഡ്മിഷൻ ടെസ്റ്റ്) 2025ൻ്റെ ഫലം പ്രസിദ്ധീകരിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി ഉച്ചയ്ക്ക് 12:30ന് ഫലം പ്രഖ്യാപിച്ചു. കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പരീക്ഷ ഫലം പരിശോധിക്കാം.

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ വിവിധ അണ്ടർഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 10 മുതൽ 12 വരെയായിരുന്നു കമ്പ്യൂട്ടർ അധിഷ്ഠിത (സിബിറ്റി) പരീക്ഷ നടന്നത്. ബിടെക്, മറൈൻ എഞ്ചിനീയറിങ് ഉൾപ്പടെയുള്ള പ്രോഗ്രാമുകളിലേക്കാണ് കുസാറ്റ് കാറ്റ് പരീക്ഷ നടത്തിയത്.

കാറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ആദ്യ ഘട്ടം കൗൺസിലിങ് നടക്കും. ഇത് ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. ഓൺലൈൻ രജിസ്ട്രേഷൻ, കോഴ്സ് തിരഞ്ഞെടിക്കൽ, ഡോക്യുമെൻ്റ് വേരിഫിക്കേഷൻ, സീറ്റ് അലോട്ട്മെൻ്റ്, ഫീസ് പേയ്മെൻ്റ് എന്നിവ ഉൾപ്പെടുന്നതാണ് കൗൺസിലിങ് പ്രക്രിയ. പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കും ഒഴിവുള്ള സീറ്റുകളുടെ എണ്ണവും ഉൾപ്പടെ പരിഗണിച്ചാണ് അഡ്മിഷൻ നടത്തുക. നിശ്ചിത സീറ്റുകളാണ് ഓരോ പ്രോഗ്രാമിനും ഉള്ളത്. മറൈൻ എഞ്ചിനീയറിങിന് 80 സീറ്റുകളും നേവൽ ആ‍ർക്കിടെക്ച‍ർ ആൻ്റ് ഷിപ്പ് ബിൽഡിങ്ങിന് 42 സീറ്റുകളുമാണ് ഉള്ളത്.

ALSO READ: റെയിൽവേ ഉദ്യോഗാർഥികളുടെ കാത്തിരിപ്പിന് വിരാമം: പരീക്ഷ നാളെ മുതൽ, അറിയേണ്ടതെല്ലാം

കുസാറ്റ് കാറ്റ് ഫലം എങ്ങനെ പരിശോധിക്കാം?

  • കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ admissions.cusat.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • ഹോം പേജിലെ ‘CAT 2025 Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
  • നിങ്ങളുടെ പരീക്ഷാ ഫലം സ്ക്രീനിൽ ലഭ്യമാകും.
  • ഭാവി ആവശ്യങ്ങൾക്കായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.