Kerala Plus One Revaluation: പ്ലസ് വണ്‍ പുനര്‍മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ഫീസ് എത്ര?
Kerala Plus One Revaluation And Scrutiny Process: പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫീസ് സഹിതമാണ് നല്‍കേണ്ടത്. സ്‌കൂളുകളില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും

പ്ലസ് വണ്‍ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 10-നകം അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫീസ് സഹിതമാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസമാണ് പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചത്. പൂരിപ്പിച്ച അപേക്ഷകളോടൊപ്പം പ്രിന്‍സിപ്പല്‍മാര്‍ പുനര്‍മൂല്യനിര്‍ണയ ഫീസ് പിഡി അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള ഫീസ് ട്രഷറിയില്‍ ഒടുക്കണം.
റീഫണ്ടിന് അര്‍ഹതയുള്ളവര്‍ക്ക് പ്രിന്‍സിപ്പല്‍മാര്‍ തുക അനുവദിച്ച് നല്‍കും. തുടര്‍ന്ന് ബാക്കി തുക ട്രഷറിയില്‍ ഒടുക്കണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അണ്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസും ഈ സമയപരിധിക്കുള്ളില്‍ ട്രഷറികളില്‍ ഒടുക്കണം.
അതത് സ്‌കൂളുകളില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ജൂണ്‍ 13ന് മുമ്പ് i-Exam മുഖേന പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല.




ഫീസ് വിശദാംശങ്ങള്‍
- പുനര്‍മൂല്യനിര്‍ണയം: ഓരോ വിഷയത്തിനും 500 രൂപ വീതം
- സൂക്ഷ്മപരിശോധന: ഓരോ വിഷയത്തിനും 100 രൂപ വീതം
- ഫോട്ടോകോപ്പി: ഓരോ വിഷയത്തിനും 300 രൂപ വീതം