CBSE 10th Second Board Result 2026: കാത്തിരിപ്പ് അവസാനിച്ചു! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
CBSE 10th Second Board Result 2026 Out: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷാ സമ്പ്രദായം അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തെ പരീക്ഷ നിർബന്ധിതമായിരുന്നു. എന്നാൽ രണ്ടാമത്തെ പരീക്ഷ വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഓപ്ഷനൽ മാത്രമായിട്ടാണ് അവതരിപ്പിച്ചത്. രണ്ട് പരീക്ഷകളിൽ ഏതിലാണോ ഉയർന്ന മാർക്ക് ലഭിച്ചത്, അതായിരിക്കും അന്തിമ മാർക്ക്ഷീറ്റിൽ ഉൾപ്പെടുത്തുക.
ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരിശോധിക്കാവുന്നതാണ്. സ്കോർ മെച്ചപ്പെടുത്തുന്നതിനായി ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ വഴിയും ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നിവയിലൂടെയും മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷാ സമ്പ്രദായം അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തെ പരീക്ഷ നിർബന്ധിതമായിരുന്നു. എന്നാൽ രണ്ടാമത്തെ പരീക്ഷ വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഓപ്ഷനൽ മാത്രമായിട്ടാണ് അവതരിപ്പിച്ചത്. രണ്ട് പരീക്ഷകളിൽ ഏതിലാണോ ഉയർന്ന മാർക്ക് ലഭിച്ചത്, അതായിരിക്കും അന്തിമ മാർക്ക്ഷീറ്റിൽ ഉൾപ്പെടുത്തുക.
ALSO READ: നീറ്റ് പിജി പരീക്ഷ എന്ന്; റജിസ്ട്രേഷൻ ചൊവ്വാഴ്ച്ച അവസാനിക്കും, എങ്ങനെ അപേക്ഷിക്കാം?
ഏപ്രിൽ 15ന് നടന്ന ആദ്യ ഘട്ട ഫല പ്രഖ്യാപനത്തിൽ ആകെ 23,16,008 വിദ്യാർഥികളാണ് വിജയിച്ചത്. 24,71,777 പേരാണ് അന്ന് പരീക്ഷ എഴുതിയത്. പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവരുടെ താൽക്കാലിക മാർക്ക്ഷീറ്റുകൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടലുകൾ കൂടാതെ, ഡിജിലോക്കർ, ഉമാങ്, എസ്എംഎസ്, ഐവിആർഎസ് എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാകും.
മാർക്ക്ഷീറ്റിലെ പേര്, റോൾ നമ്പർ, സബ്‌ജക്ട് മാർക്കുകൾ, ക്വാളിഫയിങ് സ്റ്റാറ്റസ് എന്നിവ കൃത്യമാണെന്ന് വിദ്യാർത്ഥികൾ ഉറപ്പുവരുത്തണം. എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ബന്ധപ്പെട്ട സ്കൂളിലോ സിബിഎസ്ഇയിലോ ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിജയിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ബോർഡ് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞത് 33 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. മിനിമം യോഗ്യത നേടാനാകാത്തവർ സിബിഎസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കമ്പാർട്ടുമെന്റ് പരീക്ഷയ്ക്ക് ഹാജരാകേണ്ടി വരും.
ഫലം എങ്ങനെ പരിശോധിക്കാം?
സിബിഎസ്ഇ ഫലത്തിനായി ഔദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദർശിക്കുക.
സിബിഎസ്ഇ ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക.
വിവരങ്ങൾ സമർപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കാം.
English Summary:
CBSE has declared the Class 10 Second Board Examination Result 2026. According to the board, the overall pass percentage, after combining the results of the Main and Second Board Examinations 2026, stands at 96.78 per cent.