CBSE Board Exam Timetable 2027: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ: തീയതിയും ടൈംടേബിളും എങ്ങനെ അറിയാം?

CBSE Class 10, 12 Board Exam Timetable 2027: 10, 12 ക്ലാസുകളിലെ പരീക്ഷകൾ 2027 ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നായിരുന്നു പരീക്ഷാ തീയതികളുടെ ആദ്യ വിവരങ്ങൾ സിബിഎസ്ഇ പുറത്തുവിട്ടത്. എന്നാൽ വരാനിരിക്കുന്ന പരീക്ഷാ ഷെഡ്യൂളിന്റെ കൃത്യമായ തീയതിയെക്കുറിച്ച് ബോർഡ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.

CBSE Board Exam Timetable 2027: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ: തീയതിയും ടൈംടേബിളും എങ്ങനെ അറിയാം?

Cbse Board

Published: 

26 Oct 2026 | 05:50 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് 2027 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് 10, 12 ക്ലാസുകളിലെ പരീക്ഷകൾ നടക്കുക. പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചാലുടൻ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി അവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

10, 12 ക്ലാസുകളിലെ പരീക്ഷകൾ 2027 ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നായിരുന്നു പരീക്ഷാ തീയതികളുടെ ആദ്യ വിവരങ്ങൾ സിബിഎസ്ഇ പുറത്തുവിട്ടത്. എന്നാൽ വരാനിരിക്കുന്ന പരീക്ഷാ ഷെഡ്യൂളിന്റെ കൃത്യമായ തീയതിയെക്കുറിച്ച് ബോർഡ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.

ALSO READ: ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • തീയതി പുറത്തുവിട്ടാലുൻ ആദ്യം തന്നെ cbse.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘Examination-circulars’ അല്ലെങ്കിൽ ‘Latest-notice’ വിഭാഗം തുറക്കുക.
  • 2027-ലെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളെക്കുറിച്ചുള്ള അറിയിപ്പ് അതിൽ തന്നെ നൽകിയിട്ടുണ്ടാകും.
  • ക്ലാസ്, വിഷയങ്ങളുടെ കോഡ്, വിഷയത്തിന്റെ പേര്, പരീക്ഷാ തീയതി, പരീക്ഷാ സമയം എന്നിവ പരിശോധിക്കുക.
  • വരാനിരിക്കുന്ന പരീക്ഷയുടെ തയ്യാറെടുപ്പിനായി ഈ PDF ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം, പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ കഴിഞ്ഞ വർഷം പരാജയപ്പെട്ട ഒരു വിദ്യാർത്ഥിക്ക്, പ്രൈവറ്റ് കാൻഡിഡേറ്റ് ആയോ അല്ലെങ്കിൽ സ്കൂളിൽ റെഗുലർ വിദ്യാർത്ഥിയായി പ്രവേശനം നേടിയോ വീണ്ടും പരീക്ഷ എഴുതാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, എല്ലാ വിദ്യാർത്ഥികളും ആദ്യ ബോർഡ് പരീക്ഷയിൽ പങ്കെടുക്കേണ്ടത് നിർബന്ധമാണ്.

2026-ലെ പരീക്ഷാ വർഷം മുതൽ സിബിഎസ്ഇ രണ്ട് ബോർഡ് പരീക്ഷകൾ എന്ന നയം നടപ്പിലാക്കിയിരുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP) 2020-ലെ ശുപാർശകൾക്ക് അനുസൃതമായ ഈ നയപ്രകാരം, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ടാമത്തെ ബോർഡ് പരീക്ഷയിൽ മൂന്ന് വിഷയങ്ങൾ വരെ എഴുതി തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ അവസരമുണ്ടായിരിക്കും. എന്നാൽ ആദ്യം നടത്തുന്ന പരീക്ഷയിൽ ഒരുകാരണവശാലും ഹാജരാകാതെ ഇരിക്കാൻ സാധിക്കില്ല.

മുൻകാല രേഖകൾ പ്രകാരം, 2027-ലെ ബോർഡ് പരീക്ഷയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള സൂചനയും പരീക്ഷയുടെ ടൈംടേബിളിനൊപ്പം നൽകുന്നതാണ്. കഴിഞ്ഞ വർഷം, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ താൽക്കാലിക സമയക്രമം പ്രഖ്യാപിച്ചപ്പോൾ, 2026-ൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലുമായി 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.

English Summary:

CBSE is expected to release the Class 10 and 12 board exam schedule soon on its official portal, cbse.gov.in. Last year, the board issued a tentative exam date sheet on September 24.

Loading...
Unable to load recommendations.
Follow Us
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ