AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CBSE Board Exams 2025: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇങ്ങെത്തി; പേടിക്കേണ്ട! ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കാൻ ചില നുറുങ്ങുവിദ്യകൾ ഇതാ

CBSE Board Exams 2025 Tips to Tackle Difficult Subjects: ഫലപ്രദമായ തയ്യാറെടുപ്പിനുള്ള ആദ്യപടി സിബിഎസ്ഇ സിലബസും പരീക്ഷാ രീതിയും മനസ്സിലാക്കുക എന്നതാണ്. അതിനായി വിദ്യാർത്ഥികൾ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

CBSE Board Exams 2025: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇങ്ങെത്തി; പേടിക്കേണ്ട! ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കാൻ ചില നുറുങ്ങുവിദ്യകൾ ഇതാ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 09 Feb 2025 16:12 PM

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പരീക്ഷാ സമ്മർദ്ദം വിദ്യാർത്ഥികളെ അലട്ടുന്നുണ്ടാകും. പ്രത്യേകിച്ചും ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, അക്കൗണ്ടൻസി, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ബുദ്ധിമുട്ടായി കാണുന്നവർ ഏറെയാണ്. ഇത് വിദ്യാർത്ഥികളിൽ സമ്മർദ്ദം വർധിപ്പിക്കുന്നു. അതിനാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എളുപ്പത്തിൽ പഠിക്കാനുള്ള ചില വഴികൾ നോക്കാം.

ഫലപ്രദമായ തയ്യാറെടുപ്പിനുള്ള ആദ്യപടി സിബിഎസ്ഇ സിലബസും പരീക്ഷാ രീതിയും മനസ്സിലാക്കുക എന്നതാണ്. അതിനായി വിദ്യാർത്ഥികൾ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

  • വെയിറ്റേജ് വിതരണവും മാർക്കിംഗ് സ്കീമുകളും പരിചയപ്പെടുക.
  • ഉയർന്ന മാർക്ക് നേടിയ വിഷയങ്ങളിലും ആപ്ലിക്കേഷൻ അധിഷ്ഠിത ചോദ്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്യുക.

പ്രധാന ആശയങ്ങൾ മനസിലാക്കുക

ബോർഡ് പരീക്ഷകളിൽ വിഷയങ്ങൾ മനഃപാഠമാക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. ആശയപരമായ വ്യക്തത വളരെ പ്രധാനമാണ്. ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുക്കുന്നതിന് NCERT പുസ്തകങ്ങൾ തന്നെ പരമാവധി ഉപയോഗിക്കുക. സങ്കീർണ്ണമായ വിഷയങ്ങളുടെ മികച്ച ദൃശ്യവൽക്കരണത്തിനായി ഓൺലൈൻ വീഡിയോകൾ കാണുന്നതും മറ്റ് സംവേദനാത്മക ആപ്പുകൾ ഉപയോഗിക്കുന്നതും ആശയപരമായ വ്യക്തത ലഭിക്കാൻ ഉപകരിക്കും.

ടൈം മാനേജ്മെന്റ്

സമയം നന്നായി ആസൂത്രണം ചെയ്യേണ്ടതും വളരെ പ്രധാനമാണ്. അതിനായി വിദ്യാർത്ഥികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:

  • ഓരോ വിഷയത്തിനും കൃത്യമായ ടൈംടേബിൾ വെച്ച് തയ്യാറെടുക്കുക. ഓരോ വിഷയങ്ങൾക്കും ഒരു കൃത്യ സമയം മാറ്റിവയ്ക്കുക.
  • സ്ഥിരത നിലനിർത്തുന്നതിന് ദൈനംദിന അല്ലെങ്കിൽ പ്രതിവാര ലക്ഷ്യങ്ങൾ വയ്ക്കാം. അതായത് ഒരു ദിവസത്തിനുള്ളിൽ ഇത്ര പാഠങ്ങൾ, അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത്ര പാഠങ്ങൾ പൂർത്തിയാക്കണം എന്ന് ലക്ഷ്യങ്ങൾ വയ്ക്കാം.
  • ട്രാക്കിൽ തന്നെ തുടരാൻ പഠന ടൈമറുകൾ, പ്ലാനറുകൾ എന്നിവയും മറ്റും ഉപയോഗിക്കാം.

ALSO READ: ഇന്ത്യൻ ഓയിലിൽ 246 ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്കും അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ

പരിശീലനം പ്രധാനം

കണക്ക്, ഫിസിക്സ്, അക്കൗണ്ടൻസി പോലുളള വിഷയങ്ങൾക്ക് പ്രശ്നപരിഹാര വേഗത പ്രധാനമാണ്. അതിനാൽ അത് മെച്ചപ്പെടുത്തുന്നതിന് സ്ഥിരമായ പരിശീലനം അത്യാവശ്യമാണ്.

  • മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിഹരിച്ചും മോക്ക് ടെസ്റ്റുകളിൽ പങ്കെടുത്തും പ്രശ്നപരിഹാര വേഗത വർദ്ധിപ്പിക്കാം.
  • പ്രധാന ആശയങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിന് ഡിജിറ്റൽ ഫ്ലാഷ് കാർഡുകളും മൈൻഡ് മാപ്പുകളും ഉപയോഗിക്കുക.
  • അവസാന നിമിഷ പുനരവലോകനത്തിനായി സംഗ്രഹ കുറിപ്പുകൾ സൃഷ്ടിക്കുന്നതും വളരെ ഉപകാരപ്പെടും.

സഹായം തേടുക

ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതിന് സംശയ നിവാരണം നിർണായകമാണ്.

  • ഒരു ആശയം മനസിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ അധ്യാപകരെയോ മറ്റോ സമീപിക്കുക.
  • ഓൺലൈൻ സംശയ നിവാരണ ഫോറങ്ങളിലും ട്യൂട്ടറിംഗ് സെഷനുകളിലും മറ്റും ചേരുന്നതും ഗുണം ചെയ്യും.
  • സുഹൃത്തുക്കളുമൊത്തുള്ള ഗ്രൂപ്പ് സ്റ്റഡിയും നല്ലതാണ്.

സമ്മർദ്ദം ഒഴിവാക്കുക

പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ശാന്തവും ഏകാഗ്രവുമായ മനസ്സ് വളരെ പ്രധാനമാണ്.

  • പഠന സമയത്ത് കൃത്യമായ ഇടവേളകളിൽ ബ്രേക്ക് എടുക്കുക. വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ഒരു ദിനചര്യ നിലനിർത്തുന്നതും വളരെ നല്ലതാണ്.
  • പഠനസമയത്ത് അമിതമായ സ്‌ക്രീൻ സമയം (Screen Time) ഒഴിവാക്കുക.
  • പരീക്ഷാ ഉത്കണ്ഠ കുറയ്ക്കുന്നതിന് മൈൻഡ്ഫുൾനെസ് (യോഗ, മെഡിറ്റേഷൻ) പരിശീലനങ്ങളിൽ ഏർപ്പെടുന്നതും ഗുണം ചെയ്യും.