CBSE Class 12 Compartment Result: വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! സിബിഎസ്ഇ 12-ാം ക്ലാസ് കമ്പാർട്ട്മെൻ്റ് ഫലം ഉടൻ; എങ്ങനെ പരിശോധിക്കാം?
CBSE Class 12 Compartment Result 2026: ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും മറ്റ് വിവരങ്ങളും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ അക്കാദമിക് സെഷനിലെ കണക്കുകൾ പരിശോധിച്ചാൽ, ആകെ 1,38,666 വിദ്യാർത്ഥികളാണ് കമ്പാർട്ട്മെന്റ് പരീക്ഷ എഴുതിയത്. അതിൽ 53,201 വിദ്യാർത്ഥികളാണ് വിജയിച്ചത്. ആകെ വിജയശതമാനം 38.36 ശതമാനം ആയിരുന്നു.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ലെ ക്ലാസ് 12 കമ്പാർട്ട്മെന്റ്/സപ്ലിമെന്ററി പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞ ജൂലൈ 28 നാണ് ബോർഡ് പ്ലസ് ടു കമ്പാർട്ട്മെന്റ് പരീക്ഷകൾ നടത്തിയത്. ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും മറ്റ് വിവരങ്ങളും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ അക്കാദമിക് സെഷനിലെ കണക്കുകൾ പരിശോധിച്ചാൽ, ആകെ 1,38,666 വിദ്യാർത്ഥികളാണ് കമ്പാർട്ട്മെന്റ് പരീക്ഷ എഴുതിയത്. അതിൽ 53,201 വിദ്യാർത്ഥികളാണ് വിജയിച്ചത്. ആകെ വിജയശതമാനം 38.36 ശതമാനം ആയിരുന്നു. ഈ വർഷത്തെ ഫലപ്രഖ്യാപനത്തിലും സമാനമായ രീതിയിൽ മികച്ച വിജയശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: അവസരം പാഴാക്കരുത്! നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റിൻ്റെ അപേക്ഷ തീയതി നീട്ടി
എവിടെ പരിശോധിക്കണം
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി ഫലം cbse.gov.in, cbseresults.nic.in, results.cbse.nic.in, results.digilocker.gov.in, UMANG ആപ്പ് തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ പരിശോധിക്കാവുന്നതാണ്. വിദ്യാർത്ഥികൾ അനാവശ്യ ഫലം ഡൗൺലോഡ് ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ആശ്രയിക്കുക. വിശ്വാസയോഗ്യമല്ലാത്ത ഒരു സൈറ്റുകളിലും ഫലം പരിശോധിക്കരുത്.
ഫലം എങ്ങനെ പരിശോധിക്കാം?
- ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in അല്ലെങ്കിൽ results.cbse.nic.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘Class XII Compartment Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, സെന്റർ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ വിവരങ്ങൾ നൽകുക.
- ‘Submit’ ബട്ടൺ അമർത്തിയാൽ നിങ്ങളുടെ റിസൾട്ട് സ്ക്രീനിൽ തെളിയും.
- ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം
2026-ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 85.20 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആൺകുട്ടികളേക്കാൾ 6.73 ശതമാനം അധികം വിജയശതമാനവുമായി പെൺകുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. 95.62 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. പ്രയാഗ്‌രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം രേഖപ്പെടുത്തിയത് (72.43%). ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ നടന്നത്.
കഴിഞ്ഞ വർഷങ്ങളിലെ രീതി പിന്തുടർന്ന് ഇത്തവണയും ഫലപ്രഖ്യാപനത്തിനായി പ്രത്യേകം പത്രസമ്മേളനങ്ങൾ ഒന്നും തന്നെ ബോർഡ് നടത്തിയിരുന്നില്ല. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കൃത്യമായ തീയതിയോ സമയമോ ബോർഡ് മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു.
English Summary:
Central Board of Secondary Education (CBSE) is likely to announce the Class 12 Compartment Result 2026 soon for students who appeared in the supplementary examination. The board conducted the Class 12 compartment exam on July 28, 2026.