AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

JNVST 2027 Registration: അവസരം പാഴാക്കരുത്! നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റിൻ്റെ അപേക്ഷ തീയതി നീട്ടി

Navodaya Vidyalaya Selection Test 2027: ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള JNV സെലക്ഷൻ ടെസ്റ്റ് 2027 നവംബർ 28 നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. വേനൽക്കാല മേഖലകളിലെയും ശൈത്യകാല മേഖലകളിലെയും ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള (JNV) പ്രവേശന പരീക്ഷകൾ ഇത്തവണ ഒറ്റ ഘട്ടമായിട്ടായിരിക്കും നടത്തപ്പെടുക. ജൂലൈ ഏഴ് മുതലാണ് പ്രവേശനത്തിനുള്ള സെലക്ഷൻ ടെസ്റ്റിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചത്.

JNVST 2027 Registration: അവസരം പാഴാക്കരുത്! നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റിൻ്റെ അപേക്ഷ തീയതി നീട്ടി
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 09 Aug 2026 | 03:14 PM

ജവഹർ നവോദയ വിദ്യാലയങ്ങളിലെ (JNV) ആറാം ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷൻ ടെസ്റ്റ് (JNVST) 2027 രജിസ്ട്രേഷൻ്റെ അവസാന തീയതി നീട്ടി. 2027-28 അക്കാദമിക് സെഷനിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി ഓഗസ്റ്റ് 10 (നാളെ) വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നേരത്തെ ജൂലൈ 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം നൽകിയിരുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം മുൻനിർത്തിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ജൂലൈ ഏഴ് മുതലാണ് പ്രവേശനത്തിനുള്ള സെലക്ഷൻ ടെസ്റ്റിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. അപേക്ഷാ ഫീസ് നൽകാതെ തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നവോദയ വിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ navodaya.gov.in, cbseitms.rcil.gov.in/nvs എന്നിവ വഴി അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള JNV സെലക്ഷൻ ടെസ്റ്റ് 2027 നവംബർ 28 നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. വേനൽക്കാല മേഖലകളിലെയും ശൈത്യകാല മേഖലകളിലെയും ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള (JNV) പ്രവേശന പരീക്ഷകൾ ഇത്തവണ ഒറ്റ ഘട്ടമായിട്ടായിരിക്കും നടത്തപ്പെടുക.

ALSO READ: എസ്ബിഐയിൽ വൻ തൊഴിലവസരം! മിസ്സാക്കരുതേ, ഉടൻ അപേക്ഷിച്ചോളൂ!

ജവഹർ നവോദയ വിദ്യാലയങ്ങളിലെ (JNV) വിദ്യാർത്ഥികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ബോർഡ് പരീക്ഷകളാണ് എഴുതുന്നത്. പൂർണ്ണമായും സൗജന്യമായ നവോദയ വിദ്യാഭ്യാസത്തിൽ കുട്ടികളുടെ പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയെല്ലാം സൗജന്യമായി തന്നെ റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നൽകിവരുന്നു. എന്നാൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വിദ്യാലയ വികാസ് നിധിയിലേക്ക് (VVN) പ്രതിമാസം 600 രൂപ അടയ്ക്കേണ്ടതുണ്ട്.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ, ദിവ്യാംഗ വിദ്യാർത്ഥികൾ, പെൺകുട്ടികൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) കുടുംബങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് ഇത് നൽകേണ്ടതില്ല. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 665 നവോദയ വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട് ഒഴികെ രാജ്യത്തുടനീളമായി ആകെ 689 ജവഹർ നവോദയ വിദ്യാലയങ്ങൾക്ക് (JNV) കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.

യോ​ഗ്യത മാനദണ്ഡങ്ങൾ

സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, പ്രവേശനം ആഗ്രഹിക്കുന്ന അതേ ജില്ലയിലെ സർക്കാർ, സർക്കാർ എയ്ഡഡ് അല്ലെങ്കിൽ മറ്റ് അംഗീകൃത സ്കൂളുകളിൽ 2026-27 അക്കാദമിക് വർഷത്തിൽ അഞ്ചാം ക്ലാസ് പഠനം പൂർത്തിയാക്കിയവരായിരിക്കണം. കൂടാതെ, അതേ ജില്ലയിൽ നിന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിന്റെ (NIOS) ‘ബി’ സർട്ടിഫിക്കറ്റ് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

  • നവോദയയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ navodaya.gov.in അല്ലെങ്കിൽ cbseitms.rcil.gov.in/nvs സന്ദർശിക്കുക.
  • ഹോംപേജിലുള്ള ‘JNVST Class VI Registration 2027’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വിദ്യാർത്ഥിയുടെ ആവശ്യമായ എല്ലാ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
  • ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫോട്ടോയും അപ്‌ലോഡ് ചെയ്ത് ഫോം സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുക.

English Summary:

The registration deadline for the Jawahar Navodaya Vidyalaya Selection Test (JNVST) 2027 for admission to Class 6 for the 2027-28 academic session has been extended to August 10, 2026. The earlier deadline for submitting applications was July 31.

Follow Us