CTET Result 2026: സിടെറ്റ് റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം? സര്‍ട്ടിഫിക്കറ്റുകള്‍ എവിടെ കിട്ടും?

CBSE CTET February 2026 Result Out: സിബിഎസ്ഇ സിടെറ്റ്‌ ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾ സിടെറ്റ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കേണ്ടതാണ്. ഫെബ്രുവരി 07, 08 തീയതികളിലാണ് സിടെറ്റ്‌ പരീക്ഷ നടത്തിയത്. മാർക്ക് ഷീറ്റും യോഗ്യതാ സർട്ടിഫിക്കറ്റും ഉടൻ തന്നെ ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യും.

CTET Result 2026: സിടെറ്റ് റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം? സര്‍ട്ടിഫിക്കറ്റുകള്‍ എവിടെ കിട്ടും?

പ്രതീകാത്മക ചിത്രം

Updated On: 

31 Mar 2026 | 06:28 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. https://ctet.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ സിടെറ്റ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കേണ്ടതാണ്. ഫെബ്രുവരി 07, 08 തീയതികളിലാണ് പരീക്ഷ നടത്തിയത്.

1211611 പേര്‍ പേപ്പര്‍ 1 പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1065410 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 358937 പേര്‍ യോഗ്യത നേടി. 33.69 ആണ് വിജയശതമാനം. 2156459 പേര്‍ പേപ്പര്‍ 2 പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തു. 1867428 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 18.56 ആണ് വിജയശതമാനം. 2649129 പേരാണ് രണ്ടിനും രജിസ്റ്റര്‍ ചെയ്തത്. 2324625 പേര്‍ പരീക്ഷ എഴുതുകയും, ഇതില്‍ 597061 ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത നേടുകയും ചെയ്തു. വിജയശതമാനം 25.68.

സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും?

ഉദ്യോഗാർത്ഥികളുടെ മാർക്ക് ഷീറ്റും യോഗ്യതാ സർട്ടിഫിക്കറ്റും ഉടൻ തന്നെ ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യും. അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് ഇത് ഡൗൺലോഡ് ചെയ്യാം.

Also Read: Career Guidance: പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ ഐടിഐക്കും പോളിക്കും ചേരണോ? ഗുണങ്ങളും ദോഷങ്ങളും

രണ്ട് പേപ്പറുകളിലായാണ് പരീക്ഷ നടത്തിയത്. 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതായിരുന്നു പേപ്പർ 1. 6 മുതൽ 8 വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതായിരുന്നു പേപ്പർ 2.

റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?

ctet.nic.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ഹോംപേജിലെ റിസള്‍ട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ റോള്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുക.

ഇനിയെന്ത്?

ഈ യോഗ്യതാ സർട്ടിഫിക്കറ്റിന് എന്നും സാധുതയുണ്ടായിരിക്കും. കേന്ദ്ര സർക്കാർ സ്കൂളുകളിലും സംസ്ഥാന സ്കൂളുകളിലും സിടെറ്റ് സ്കോറുകൾ സ്വീകരിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും അധ്യാപക ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കേന്ദ്രീയ വിദ്യാലയങ്ങൾ (കെവിഎസ്), നവോദയ വിദ്യാലയങ്ങൾ (എൻവിഎസ്), കേന്ദ്ര സർക്കാർ നടത്തുന്ന മറ്റ് സ്കൂളുകൾ എന്നിവിടങ്ങളിലടക്കം അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതതയുണ്ടായിരിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ