CSIR UGC NET December 2024: സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ; ഈ തീയതികൾ മറന്നു പോകല്ലേ, അറിയേണ്ടതെല്ലാം

CSIR UGC Net December 2024 Important Dates: ശാസ്ത്രീയ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടിയുള്ള അർഹതാ നിർണയ പരീക്ഷയാണ് സിഎസ്ഐആർ യുജിസി നെറ്റ്.

CSIR UGC NET December 2024: സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ; ഈ തീയതികൾ മറന്നു പോകല്ലേ, അറിയേണ്ടതെല്ലാം

Representational Image (Image Credits: Hindustan Times/ Getty Images)

Published: 

13 Dec 2024 | 11:23 AM

ന്യൂഡൽഹി: സിഎസ്ഐആർ യുജിസി നെറ്റ് ഡിസംബർ 2024 സെഷൻ പരീക്ഷയുടെ വിജ്ഞ്യാപനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തുവിട്ടു കഴിഞ്ഞു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 9 മുതൽ 30 വരെയാണ് അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്.

സിഎസ്ഐആറും യുജിസിയും സംയുക്തമായി നടത്തുന്ന പ്രവേശന പരീക്ഷയാണ് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അഥവാ സിഎസ്ഐആർ. ശാസ്ത്രീയ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടിയുള്ള അർഹതാ നിർണയ പരീക്ഷയാണിത്. കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.nta.ac.in/ പിന്തുടരുക.

പ്രധാന തീയതികൾ

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2024 ഡിസംബർ 30. (രാത്രി 11:50 വരെ)
  • പരീക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി: 2024 ഡിസംബർ 31. (രാത്രി 11:50 വരെ)
  • അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി: 2025 ജനുവരി 2. (രാത്രി 11:50 വരെ)
  • പരീക്ഷ സെന്റർ പ്രഖ്യാപനം: ഉടൻ പ്രഖ്യാപിക്കും.
  • അഡ്മിറ്റ് കാർഡ് ലഭ്യമാകുന്ന തീയതി: ഉടൻ പ്രഖ്യാപിക്കും.
  • പരീക്ഷ തീയതികൾ: 2025 ഫെബ്രുവരി 16 മുതൽ 2025 ഫെബ്രുവരി 28 വരെ.

ALSO READ: സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷ മൂന്ന് മണിക്കൂർ ദൈർഖ്യമുള്ളതാണ്. ഭൂമി, പാരിസ്ഥിതിക, സമുദ്ര, ഉപഗ്രഹ ശാസ്ത്രം, കെമിക്കൽ സയൻസ്, ലൈഫ് സയൻസ്, കണക്ക്, ഊർജതന്ത്രം എന്നിവയാവും പരീക്ഷയിൽ ചോദിക്കുന്ന വിഷയങ്ങൾ. കെമിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, എർത്ത് സയൻസ്, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്.

അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/ തത്തുല്യം നേടിയർക്ക് അപേക്ഷിക്കാം. സിലബസ് വിവരങ്ങൾ www.csirhrdg.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, അപേക്ഷ സമർപ്പിക്കുമ്പോൾ നമുക്ക് നാല് പരീക്ഷ കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാം. കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ ഇനിപ്പറയുന്നതാണ്: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ.

ജെആർഎഫിന് അപേക്ഷിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി ഒന്നിന് 30 വയസ് കവിയരുത്. സംവരണ വിഭാഗക്കാർക്കും ഗവേഷണ പരിചയമുള്ളവർക്കും നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനും അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല.

അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in സന്ദർശിക്കുക.
  • ഹോം പേജിലെ ‘സിഎസ്ഐആർ യുജിസി-നെറ്റ് ഡിസംബർ 2024: രജിസ്റ്റർ/ലോഗിൻ’ എന്നത് തിരഞ്ഞെടുക്കുക.
  • ‘ന്യൂ രജിസ്‌ട്രേഷൻ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • ലഭിച്ച യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം, ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
  • തുടർന്ന്, ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത ശേഷം അപ്ലോഡ് ചെയ്യുക.
  • ഇനി ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്