Railway Job Update: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Railway Apprentice Recruitment 2026: ഭുവനേശ്വറിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (RRC/BBS) ആണ് ഈ റിക്രൂട്ട്‌മെന്റിന്റെ നോഡൽ ഏജൻസി. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ www.rrcbbs.org.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ മെട്രിക് മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസിലെ മാർക്കിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

Railway Job Update: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

26 Aug 2026 | 08:47 AM

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്ഷിപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECoR) 1961-ലെ അപ്രന്റീസ് ആക്ട് പ്രകാരം 1,599 പരിശീലന ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഭുവനേശ്വറിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (RRC/BBS) ആണ് ഈ റിക്രൂട്ട്‌മെന്റിന്റെ നോഡൽ ഏജൻസി. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ www.rrcbbs.org.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ മെട്രിക് മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസിലെ മാർക്കിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഓഗസ്റ്റ് 26 വൈകുന്നേരം 5:00 മണി മുതൽ സെപ്റ്റംബർ 15 വൈകുന്നേരം 5:00 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസരം. SC / ST / PwBD / വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. മറ്റെല്ലാവർക്കും 100 രൂപയാണ് അപേക്ഷ ഫീസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റായ www.rrcbbs.org.in സന്ദർശിച്ച് സെപ്റ്റംബർ 15-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം. 24 വയസ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ALSO READ: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവുകൾ ഈ മേഖലകളിൽ

ഫിറ്റർ, വെൽഡർ, ടർണർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ) (TMO), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫി), ബ്ലാക്ക് സ്മിത്ത്, ഡ്രില്ലർ, ബ്രിഡ്ജ് എറെക്ടർ, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രോണിക്സ് മെക്കാനിക് / ഇലക്ട്രോണിക്സ് മെക്കാനിക് (TMO), വയർമാൻ/ഇലക്ട്രീഷ്യൻ, മെക്കാനിക് റഫ്രിജറേഷൻ & എസി, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യൻ (പാത്തോളജി), സാരംഗ്, ഗ്രൈൻഡർ, മേസൺ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്) എന്നീ തസ്തികയിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

  • ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrcbbs.org.in സന്ദർശിക്കുക
  • രജിസ്റ്റർ ചെയ്‌ത ശേഷം പോർട്ടലിൽ ലോഗിൻ ചെയ്യുക
  • വ്യക്തിഗത വിവരങ്ങൾ, ട്രേഡ്, ആധാർ നമ്പർ, മാർക്ക്/CGPA, ഡിവിഷൻ/വർക്ക്‌ഷോപ്പ് തിരഞ്ഞെടുക്കൽ എന്നിവ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക (ഒരു ഡിവിഷൻ/വർക്ക്‌ഷോപ്പ് മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ, അത് അന്തിമമാണ്).
  • സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ആവശ്യമായ എല്ലാ രേഖകളും/സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക
  • ഇന്റഗ്രേറ്റഡ് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി 100 രൂപ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക (SC/ST/PwBD/സ്ത്രീകൾക്ക് ബാധകമല്ല).
  • നിങ്ങളുടെ രേഖകൾക്കായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

English Summary:

East Coast Railway (ECoR) has released a Centralized Notification for the ECoR Act Apprentice Recruitment 2026, inviting online applications for engagement as Act Apprentices under the Apprentices Act, 1961, against 1,599 training slots across 25 designated trades.

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി