PSC: ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത, PSC പ്രായപരിധി കൂട്ടി സർക്കാർ

Kerala PSC Age Limit Increased: ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാ​ഗങ്ങൾക്ക് 45 വയസ് വരെ അപേക്ഷിക്കാം.

PSC: ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത, PSC പ്രായപരിധി കൂട്ടി സർക്കാർ

Psc Exam

Updated On: 

25 Feb 2026 | 09:07 AM

തിരുവനന്തപുരം: പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാർ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. നിലവിൽ 36 വയസായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി.

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാ​ഗങ്ങൾക്ക് 45 വയസ് വരെ അപേക്ഷിക്കാം. മുമ്പ് നാല്പത് വയസായിരുന്നു. ഒബിസി വിഭാ​ഗത്തിന് 43 വയസാണ് ഉയർത്തിയ പ്രായപരിധി. പി.എസ്.സി പ്രായപരിധി ഉയർത്തണമെന്ന ഉദ്യോ​ഗാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇന്ന് തീരുമാനമായത്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി നാല്പത് വയസായി ഉയർത്തിയിരുന്നു. ആനുപാതികമായി മറ്റ് വിഭാ​ഗങ്ങളുടെ പ്രായപരിധിയും ഉയർത്തി. കൂടാതെ, പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപതാക്കി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സി പ്രായപരിധിയും ഉയർത്തിയത്.

ALSO READ: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കണോ? സമയം കുറവാണ്; രജിസ്‌ട്രേഷൻ എന്ന് മുതൽ?

 

എന്‍ടിഎ ഒരു അവസരം കൂടി നല്‍കുന്നു; സിയുഇടി യുജിക്ക് ഇനിയും അപേക്ഷിക്കാം

 

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (സിയുഇടി യുജി) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നഗരങ്ങളിലായി മെയ് 11 മുതൽ മെയ് 31 വരെ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.

ആദ്യം  ജനുവരി മൂന്ന് മുതല്‍ 30 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഫെബ്രുവരി നാല് വരെ നീട്ടി.  എന്നാല്‍ സമയപരിധി ഇനിയും നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയെ സമീപിച്ചു. തുടര്‍ന്നാണ് സമയപരിധി ഫെബ്രുവരി 26 വരെ നീട്ടാന്‍ തീരുമാനിച്ചത്. ഫീസ് അടയ്ക്കാനുള്ള സാവകാശവും 26-ന് അവസാനിക്കുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
SBI ASHA Scholarship 2026: വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ വരെ! എസ്ബിഐ ആശാ സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ