Google Summer Fellowship: ഗൂഗിളിൽ അവസരം! 10 ലക്ഷം രൂപ സ്റ്റൈപൻഡോടെ സമ്മർ ഫെലോഷിപ്പ്; അവസാന തീയതി
Google Summer Fellowship 2026: സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷിച്ചു തുടങ്ങാം. വാഷിങ്ടൺ ഡിസിയിലെ പ്രമുഖ പബ്ലിക് ഇൻട്രസ്റ്റ് ഓർഗനൈസേഷനുകളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ കിട്ടുക.
ഇൻ്റർനെറ്റ്, ടെക്നോളജി പോളിസി എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കരിയർ മികച്ചതാക്കാൻ ഇതാ വമ്പൻ അവസരം. ലോകോത്തര കമ്പനിയായ ഗൂഗിളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷിച്ചു തുടങ്ങാം. വാഷിങ്ടൺ ഡിസിയിലെ പ്രമുഖ പബ്ലിക് ഇൻട്രസ്റ്റ് ഓർഗനൈസേഷനുകളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ കിട്ടുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏകദേശം 10 ലക്ഷം രൂപ വരെ സ്റ്റൈപൻഡ് ലഭിക്കുന്നതാണ്. വാഷിങ്ടൺ ഡിസിയിലെ പ്രഗത്ഭരായ പോളിസി മേക്കർമാരുമായും മുതിർന്ന സ്റ്റാഫ് അംഗങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ കിട്ടുന്ന അപൂർവ നിമിഷങ്ങളാണിത്. പോളിസി റിസർച്ച് ആൻ്റ് അനാലിസിസ്, റിപ്പോർട്ട് തയ്യാറാക്കൽ, ഗവൺമെൻ് മീറ്റുകൾ, അഡ്വക്കസി എന്നിവയാണ് ഈ ഫെലോഷിപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ചെയ്യേണ്ടത്. താല്പര്യമുള്ളവർ ഏപ്രിൽ ഒമ്പതിന് മുമ്പായി അപേക്ഷിക്കേണ്ടതാണ്.
ALSO READ: ഡിഗ്രിക്കാര്‍ക്ക് ഐഡിബിഐയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; കേരളത്തില്‍ 55 ഒഴിവുകള്‍
ആർക്കൊക്കെ അപേക്ഷിക്കാം?
അംഗീകൃത സർവകലാശാലകളിൽ പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ അല്ലെങ്കിൽ പിഎച്ച്ഡി വിദ്യാർത്ഥികൾക്കാണ് ഗൂഗിൾ സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാൻ അവസരം. സാങ്കേതിക വിദ്യയും നിയമവും പോളിസിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവുള്ളവർക്കും ഗവേഷണ താല്പര്യമുള്ളവർക്കും പ്രോഗ്രാമിലേക്ക് മുൻഗണന ലഭിക്കുന്നതാണ്.
2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമെ അപേക്ഷിക്കാന സാധിക്കു. മുൻപ് സമാനമായ ഗൂഗിൾ പോളിസി ഫെലോഷിപ്പിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 2026 ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഇതിൻ്റെ കാലയളവ്. google.com/policyfellowship/usa എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.