Guruvayur Devaswom LDC Result: ഗുരുവായൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക് ഫലം പുറത്ത്; എങ്ങനെ പരിശോധിക്കാം?

KDRB Guruvayur Devaswom LD Clerk Probability List Out: കെഡിആര്‍ബി ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് നടത്തിയ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ സാധ്യതാ പട്ടിക പുറത്തുവിട്ടു. 001/2025 കാറ്റഗറി നമ്പറിലെ തസ്തികയുടെ പ്രോബബിലിറ്റി ലിസ്റ്റാണ് പുറത്തുവിട്ടത്. വിശദാംശങ്ങള്‍ നോക്കാം.

Guruvayur Devaswom LDC Result: ഗുരുവായൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക് ഫലം പുറത്ത്; എങ്ങനെ പരിശോധിക്കാം?

KDRB

Published: 

31 Jan 2026 | 04:31 PM

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് നടത്തിയ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ സാധ്യതാ പട്ടിക പുറത്തുവിട്ടു. 001/2025 കാറ്റഗറി നമ്പറിലെ തസ്തികയുടെ പ്രോബബിലിറ്റി ലിസ്റ്റാണ് പുറത്തുവിട്ടത്. 2,6500-60,700 പേ സ്‌കെയിലിലുള്ള തസ്തികയിലേക്ക് 2025 ജൂലൈ 13 നാണ് പരീക്ഷ നടത്തിയത്. സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി നേരിട്ട് ഹാജരാകണം. സർട്ടിഫിക്കറ്റ് പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് അറിയിക്കും.

മെയിന്‍ ലിസ്റ്റും, സപ്ലിമെന്ററി ലിസ്റ്റും അടങ്ങിയ സാധ്യതാ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 75.70 മാർക്കോ അതിൽ കൂടുതലോ നേടിയ ഉദ്യോഗാർത്ഥികളെയാണ്‌ പ്രോബബിലിറ്റി ലിസ്റ്റിലെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ (ഇഡബ്ല്യുഎസ്‌) ഉദ്യോഗാര്‍ത്ഥികള്‍ വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

Also Read: Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ

സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾ റവന്യൂ അധികാരികളിൽ നിന്ന് (തഹസിൽദാർ റാങ്കിൽ കുറയാത്ത) ലഭിച്ച ജാതി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് മുമ്പാകെ ഹാജരാക്കണം.

സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ പേര്, ജനനത്തീയതി, സമുദായം, എന്‍സിഎല്‍സി, ഇഡബ്ല്യുഎസ്‌ സ്റ്റാറ്റസ്, വിദ്യാഭ്യാസ യോഗ്യതകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം.

ഗുരുവായൂര്‍ ദേവസ്വത്തില്‍ നിയമനം നടത്താന്‍ കെഡിആര്‍ബിക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും ഈ തസ്തികയിലേക്കുള്ള നിയമനമെന്ന് കെഡിആര്‍ബി വ്യക്തമാക്കി. kdrb.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പ്രോബബിലിറ്റി ലിസ്റ്റ്‌ പരിശോധിക്കാം.

Related Stories
10th syllabus Reduction: പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസിക്കാം, അടുത്ത വർഷം മുതൽ സിലബസ് മാറുന്നത് ഇങ്ങനെ
KPSC KAS Rank List: കെഎഎസ് ഫലം പുറത്ത്; ദേവനാരായണനും സവിതയ്ക്കും രജീഷിനും ഒന്നാം റാങ്ക്, സംസ്ഥാന സർവീസിലേക്ക് കരുത്തരായ യുവതലമുറ
SBI CBO Recruitment: എസ്ബിഐയിൽ നിങ്ങളെ ക്ഷണിക്കുന്നു; അനേകം ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി
ശ്വാസം നിലച്ച് പോകുന്ന നിമിഷം, നേർക്കുനേരെ കാട്ടാന എത്തിയപ്പോൾ
സ്വകാര്യ ബസിടിച്ച് കൊച്ചിയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം, CCTV ദൃശ്യം
മലമുകളിലെ കുഴിയിൽ കാട്ടുപോത്ത് വീണു, രക്ഷകരായി വനപാലകർ