Kerala High Court Recruitment: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala High Court Gardener Recruitment 2026: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി മാത്രമെ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. www.hckrecruitment.keralacourts.in എന്നതാ അപേക്ഷിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ്. അപേക്ഷക്കുന്ന ഉദ്യാഗാർത്ഥികൾക്ക് 18 മുതൽ 40 വയസ്സ് വരെ മാത്രമെ പ്രായം ആകാവൂ.

Kerala High Court
കേരള ഹൈക്കോടതിയിൽ ഗാർഡനർ (Gardener) തസ്തികയിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ അഞ്ച് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി മാത്രമെ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. www.hckrecruitment.keralacourts.in എന്നതാ അപേക്ഷിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ്.
അപേക്ഷക്കുന്ന ഉദ്യാഗാർത്ഥികൾക്ക് 18 മുതൽ 40 വയസ്സ് വരെ മാത്രമെ പ്രായം ആകാവൂ. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം. എസ്എസ്എൽസി അല്ലെങ്കിൽ തതുല്യ യോഗ്യതയാണ് അപേക്ഷകർക്ക് ആവശ്യമായി വരുന്നത്. ഗാർഡനിംഗിൽ ഡിപ്ലോമ, നഴ്സറി മാനേജ്മെന്റ്, അലങ്കാര ഗാർഡനിംഗ് എന്നിവയിൽ വിഎച്ച്എസ്ഇ, അല്ലെങ്കിൽ നിർദ്ദിഷ്ട വിഎച്ച്എസ്ഇ അഗ്രികൾച്ചർ യോഗ്യത എന്നിവയുള്ള എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഗാർഡനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ALSO READ: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ
തിരഞ്ഞെടുക്കുന്നവർക്ക് 23700 മുതൽ 52600 രൂപ വരെയാണ് ശമ്പളം. ഫുൾ ടൈം ജോലിയാണ്. കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2026-ന് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം. ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, സ്റ്റൈപ്പൻഡ്/ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ, പ്രധാനപ്പെട്ട തീയതികൾ, അപേക്ഷാ നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ വിജ്ഞാപനത്തിൽ വിശദമാക്കുന്നുണ്ട്.
ജനറൽ ഒബിസി കാറ്റഗറിക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. ചെലാൻ വഴിയും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയും നെറ്റ് ബാങ്കിങ് വഴിയും ഫീസടക്കാം. എസ്‌സി/ എസ്ടി/ തൊഴിൽരഹിത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. അഭിമുഖമോ അല്ലെങ്കിൽ എഴുത്തുപരീക്ഷയും അഭിമുഖവും എന്നീ പ്രക്രിയയിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ നടത്തിയാൽ എറണാകുളത്ത് വച്ചായിരിക്കും.
അപേക്ഷയുടെ പകർ പ്പും അനുബന്ധ രേഖകളും ഒരിടത്തേക്കും അയക്കേണ്ടതില്ല. അപേക്ഷകന് ഉപയോഗപ്രദമായ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉണ്ടായിരിക്കണം. കൂടുതൽ വിശദവിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കേണ്ട വിധം
- ആദ്യം തന്നെ ഔദ്യോഗിക വെബ്സൈറ്റായ www.hckrecruitment.keralacourts.in സന്ദർശിക്കുക.
- അക്കൗണ്ട് ഇല്ലാത്തവർ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- പ്രൊഫൈലിൽ വിവരങ്ങൾ നൽകിയ ശേഷം ‘Apply Now’ ലിങ്ക് വഴി ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
- ബാധകമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- സമർപ്പിക്കുന്നതിന് മുമ്പ് നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.
- ശേഷം അപേക്ഷിച്ചതിൻ്റെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കൂ.
English SUmmary:
High Court of Kerala Gardener Notification 2026 has been released on the official website https://www.hckrecruitment.keralacourts.in. A total of 5 vacancies have been announced through the High Court of Kerala Gardener Recruitment 2026.