Commercial Pilot Salary: പൈലറ്റാകാൻ പ്ലസ് ടു മതി, പക്ഷേ പരിശീലനത്തിന് എത്ര ലക്ഷം വേണം?
Commercial Pilot Monthly Salary How Much Can Pilots Earn: ഉയര്ന്ന പരിശീലനച്ചെലവ്, പഠനം, കഠിനമായ ഫ്ലൈറ്റ് പരിശീലനം, പരീക്ഷകള് എന്നിവയെല്ലാം പൂര്ത്തിയാക്കിയാല് മാത്രമേ കൊമേഴ്സ്യല് പൈലറ്റാകാന് സാധിക്കൂ. ഈ ജോലിയിലേക്ക് എത്താന് ആഗ്രഹിക്കുന്നവര് ആദ്യം അറിയേണ്ടത് യോഗ്യതകള്, പരിശീലനത്തിനുള്ള ചെലവ്, ലഭിക്കുന്ന ശമ്പളം, ജോലിയുടെ ഉത്തരവാദിത്തങ്ങള് എന്നിവയെക്കുറിച്ചാണ്.

പൈലറ്റ്
വിമാനം പറത്തുക എന്നത് നിരവധി യുവാക്കളുടെ ബാല്യകാല സ്വപ്നമാണ്. ഉയരങ്ങളിലേക്ക് പറന്നുയരാനും മികച്ചൊരു കരിയര് സ്വന്തമാക്കാനും ആഗ്രഹിക്കുന്നവര്ക്ക് പൈലറ്റ് ജോലി വലിയ അവസരമാണ് നല്കുന്നത്. എന്നാല് ഈ സ്വപ്നത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. ഉയര്ന്ന പരിശീലനച്ചെലവ്, പഠനം, കഠിനമായ ഫ്ലൈറ്റ് പരിശീലനം, പരീക്ഷകള് എന്നിവയെല്ലാം പൂര്ത്തിയാക്കിയാല് മാത്രമേ കൊമേഴ്സ്യല് പൈലറ്റാകാന് സാധിക്കൂ. ഈ ജോലിയിലേക്ക് എത്താന് ആഗ്രഹിക്കുന്നവര് ആദ്യം അറിയേണ്ടത് യോഗ്യതകള്, പരിശീലനത്തിനുള്ള ചെലവ്, ലഭിക്കുന്ന ശമ്പളം, ജോലിയുടെ ഉത്തരവാദിത്തങ്ങള് എന്നിവയെക്കുറിച്ചാണ്.
എങ്ങനെ പൈലറ്റാകാം?
പ്ലസ് ടു തലത്തില് ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. തുടര്ന്ന് അംഗീകൃത ഫ്ലൈയിങ് സ്കൂളില് പരിശീലനം പൂര്ത്തിയാക്കി ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡിജിസിഎല്) നിഷ്കര്ഷിക്കുന്ന മാനദണ്ഡങ്ങള് പാലിച്ച് കൊമേഴ്സ്യല് പൈലറ്റ് ലൈസന്സ് (സിപിഎല്) നേടണം. സാധാരണയായി കുറഞ്ഞത് 200 മണിക്കൂര് ഫ്ലൈറ്റ് പരിശീലനവും ആവശ്യമാണ്.
പരിശീലനത്തിന് എത്ര ചെലവാകും?
പൈലറ്റ് പരിശീലനത്തിന് ഏകദേശം 35 ലക്ഷം രൂപ മുതല് ഒരു കോടി രൂപ വരെ ചെലവായേക്കാം. ഫ്ലൈയിങ് സ്കൂള്, പരിശീലന സമയം, മറ്റ് യോഗ്യതകള് എന്നിവ അനുസരിച്ച് തുകയില് മാറ്റമുണ്ടാകും.
Also Read: SBI Recruitment: എസ്ബിഐയിൽ ബാങ്ക് മാനേജരാകണോ? പ്ലസ് ടു കഴിഞ്ഞവർ അറിയേണ്ട കാര്യങ്ങൾ
പൈലറ്റിന്റെ മാസശമ്പളം
കരിയറിന്റെ തുടക്കത്തില് ഏകദേശം 1.5 ലക്ഷം മുതല് മൂന്ന് ലക്ഷം രൂപ വരെ പ്രതിമാസം ലഭിക്കാം. രണ്ട് മുതല് അഞ്ച് വര്ഷം വരെ പരിചയമുള്ളവര്ക്ക് നാല് ലക്ഷം മുതല് ആറ് ലക്ഷം രൂപ വരെയും പരിചയസമ്പന്നരായ ക്യാപ്റ്റന്മാര്ക്ക് എട്ട് ലക്ഷം മുതല് 12 ലക്ഷം രൂപ വരെയോ അതിലധികമോ ലഭിക്കാം. വിമാനക്കമ്പനി, പദവി, വിമാനത്തിന്റെ വിഭാഗം എന്നിവ അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടും.
പൈലറ്റിന്റെ ഉത്തരവാദിത്തങ്ങള്
വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുക, കാലാവസ്ഥയും യാത്രാമാര്ഗവും വിലയിരുത്തുക, എയര് ട്രാഫിക് കണ്ട്രോളുമായി ആശയവിനിമയം നടത്തുക, അടിയന്തര സാഹചര്യങ്ങളില് വേഗത്തില് തീരുമാനമെടുക്കുക എന്നിവയാണ് പൈലറ്റിന്റെ പ്രധാന ചുമതലകള്. ശമ്പളത്തിന് പുറമേ ചില കമ്പനികള് യാത്രാ ആനുകൂല്യങ്ങളും ആരോഗ്യ ഇന്ഷുറന്സും നല്കാറുണ്ട്.
English Summary
Learn how to become a pilot after 12th in India, including eligibility requirements, training fees ranging from 35 lakh to 1 crore, flight training requirements, and the expected monthly salary of a commercial pilot.