AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SBI Recruitment: എസ്ബിഐയിൽ ബാങ്ക് മാനേജരാകണോ? പ്ലസ് ടു കഴിഞ്ഞവർ അറിയേണ്ട കാര്യങ്ങൾ

How to Become an SBI Bank Manager After 12th Which Exam to Clear: പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര എങ്ങനെ തുടങ്ങാം? ഏത് കോഴ്സ് തിരഞ്ഞെടുക്കണം? ഏതൊക്കെ പരീക്ഷകളാണ് എഴുതേണ്ടത്? ഇതെല്ലാം കൃത്യമായി മനസിലാക്കിയാല്‍ ബാങ്കിങ് കരിയറിനായി നേരത്തേ തയാറെടുക്കാം. എന്നാല്‍ പ്ലസ് ടു കഴിഞ്ഞ ഉടന്‍ എസ്ബിഐയില്‍ മാനേജരായി നിയമനം നേടാന്‍ സാധിക്കില്ല.

SBI Recruitment: എസ്ബിഐയിൽ ബാങ്ക് മാനേജരാകണോ? പ്ലസ് ടു കഴിഞ്ഞവർ അറിയേണ്ട കാര്യങ്ങൾ
എസ്ബിഐImage Credit source: Rafael Henrique/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Published: 13 Oct 2026 | 09:07 AM

ബാങ്കിങ് മേഖലയില്‍ മികച്ച ശമ്പളവും തൊഴില്‍സുരക്ഷയും ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഇത്തരക്കാര്‍ക്കിടയില്‍ ഏറെ താല്‍പര്യമുള്ള ജോലിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മാനേജര്‍ പദവി. പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര എങ്ങനെ തുടങ്ങാം? ഏത് കോഴ്സ് തിരഞ്ഞെടുക്കണം? ഏതൊക്കെ പരീക്ഷകളാണ് എഴുതേണ്ടത്? ഇതെല്ലാം കൃത്യമായി മനസിലാക്കിയാല്‍ ബാങ്കിങ് കരിയറിനായി നേരത്തേ തയാറെടുക്കാം. എന്നാല്‍ പ്ലസ് ടു കഴിഞ്ഞ ഉടന്‍ എസ്ബിഐയില്‍ മാനേജരായി നിയമനം നേടാന്‍ സാധിക്കില്ല. ആദ്യം അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കണം. അതിനുശേഷം ബാങ്കിങ് മേഖലയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

പ്ലസ് ടുവിന് ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണം?

എസ്ബിഐയില്‍ ഓഫീസര്‍ തസ്തിക ലക്ഷ്യമിടുന്നവര്‍ക്ക് പ്ലസ് ടുവിന് ശേഷം ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടാം. കൊമേഴ്സ്, സാമ്പത്തികശാസ്ത്രം, ഫിനാന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നത് ബാങ്കിങ് മേഖലയിലെ കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകും. എന്നാല്‍ ഈ വിഷയങ്ങളില്‍ ബിരുദം നേടിയിരിക്കണമെന്നത് നിര്‍ബന്ധമല്ല. ബിരുദപഠനത്തോടൊപ്പം മത്സരപ്പരീക്ഷകള്‍ക്കുള്ള തയാറെടുപ്പും ആരംഭിക്കാം.

എസ്ബിഐയില്‍ ഓഫീസറാകാന്‍ എങ്ങനെ?

ബിരുദത്തിന് ശേഷം എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ (പിഒ) പരീക്ഷ എഴുതുന്നതാണ് ബാങ്കിങ് മേഖലയിലെ ഓഫീസര്‍ തസ്തിക ലക്ഷ്യമിടുന്നവര്‍ക്കുള്ള പ്രധാന വഴികളിലൊന്ന്. പ്രാഥമിക പരീക്ഷയും മുഖ്യ പരീക്ഷയും ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖം ഉള്‍പ്പെടെയുള്ള തുടര്‍ഘട്ടങ്ങള്‍ നേരിടേണ്ടിവരും. തിരഞ്ഞെടുപ്പ് രീതിയില്‍ വിജ്ഞാപനത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകാം.

Also Read: Indian Army Recruitment: ഇന്ത്യൻ സൈന്യത്തിൽ ഡോക്ടറാകാം; ശമ്പളം 61,300 രൂപ മുതൽ, യോഗ്യതയും തിരഞ്ഞെടുപ്പ് രീതിയും അറിയാം

പിഒ ആയി നിയമിക്കപ്പെടുന്നവര്‍ക്ക് പരിശീലനവും പ്രൊബേഷന്‍ കാലയളവും ഉണ്ടായിരിക്കും. തുടര്‍ന്ന് ബാങ്കിന്റെ നിയമങ്ങള്‍ക്കും സ്ഥാനക്കയറ്റ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് ഉയര്‍ന്ന തസ്തികകളിലേക്ക് മുന്നേറാം. അനുഭവവും യോഗ്യതയും പ്രകടനവും അടിസ്ഥാനമാക്കി ഭാവിയില്‍ മാനേജര്‍ പദവിയിലെത്താനും അവസരമുണ്ട്.

ക്ലാര്‍ക്ക് ജോലിയിലൂടെ മാനേജര്‍ പദവിയിലെത്താം

എസ്ബിഐ ക്ലാര്‍ക്ക് പരീക്ഷയും ബിരുദധാരികള്‍ക്ക് പരിഗണിക്കാവുന്ന മറ്റൊരു അവസരമാണ്. ക്ലറിക്കല്‍ തസ്തികയില്‍ നിയമനം നേടിയ ശേഷം ആവശ്യമായ പ്രവൃത്തിപരിചയം നേടുകയും ബാങ്കിന്റെ ആഭ്യന്തര പരീക്ഷകളും സ്ഥാനക്കയറ്റ നടപടികളും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ഉയര്‍ന്ന തസ്തികകളിലേക്ക് കടക്കാം.

English Summary

Learn how to become a bank manager at the State Bank of India (SBI), including the educational qualifications required after Class 12, the SBI PO examination, eligibility criteria, and the steps to prepare for a banking career.

Follow Us