IBPS Clerk Recruitment 2025: പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ആകാം; 10277 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം?

IBPS Clerk 2025 Registration Begins: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 21.

IBPS Clerk Recruitment 2025: പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ആകാം; 10277 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

03 Aug 2025 | 06:56 PM

പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നിയമനം നടത്തുന്നു. ആകെ 10277 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 21.

കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം നേടിയവർക്ക് ഐബിപിഎസ് ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദധാരിയാണെന്ന് തെളിയിക്കുന്ന സാധുവായ മാർക്ക് ഷീറ്റ്/ ഡിഗ്രി സർട്ടിഫിക്കറ്റ് ഉദ്യോഗാർഥികളുടെ കൈവശം ഉണ്ടായിരിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന സമയത്തും ബിരുദത്തിന് ലഭിച്ച മാർക്ക് സൂചിപ്പിക്കണം. കൂടാതെ, ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും അറിയണം.

അപേക്ഷകർ 20നും 28നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥി 1997 ഓഗസ്റ്റ് 2നും 2005 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ 850 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി, പി.ഡബ്ള്യു.ഡി, ഇഎസ്എം, ഡിഇഎസ്എം ഉദ്യോഗാർത്ഥികൾക്ക് 175 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.

രണ്ടു ഘട്ടങ്ങളാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉള്ളത്. പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും. പ്രാഥമിക പരീക്ഷ ഒക്ടോബറിലും മെയിൻ പരീക്ഷ നവംബറിലും നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് തിരഞ്ഞെടുക്കുക.

ALSO READ: റെയിൽവേ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? അഡ്മിറ്റ് കാർഡ് ഉടൻ എത്തും

എങ്ങനെ അപേക്ഷിക്കാം?

  • ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ibps.in. സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘CRP-Clerks XV’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ഒപ്പ്, ഫോട്ടോ മുതലായ ആവശ്യമായ രേഖകൾ നിർദേശങ്ങൾ അനുസരിച്ച് അപ്ലോഡ് ചെയുക.
  • ഇനി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ